നോട്ട് നിരോധം വിഷയമാക്കി എ.ആർ റഹ്മാൻെറ ഗാനം വരുന്നു

13:00 PM
07/10/2017

നോട്ട് നിരോധത്തിന് ഒന്നാം വാർഷികം പൂർത്തിയാകാനിരിക്കെ മദ്രാസ് മൊസാർട്ട് എ.ആർ റഹ്മാൻെറ ഗാനം വരുന്നു. 19 മിനിറ്റ് ദൈർഘ്യമുള്ള ഗാനമാണ് റഹ്മാൻ തയ്യാറാക്കുന്നത്. ദ ഫ്ലയിങ് ലോട്ടസ് എന്ന പേരിട്ടിരിക്കുന്ന ഗാനം നോട്ട് നിരോധത്തെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കിയ സ്വാധീനവും പറയുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ പാട്ടിൽ വിമർശിക്കുന്നില്ല. തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. ഭാരതീയ ജനതാ പാർട്ടിയുടെ ചിഹ്നമായ താമരയെ പരാമർശിക്കുന്നതാണ് ഗാനത്തിൻറെ പേര്.

നോട്ട്നിരോധം പോലുള്ള ചരിത്രപരമായ നിമിഷങ്ങളെ കലാപരമായി രേഖപ്പെടുത്തേണ്ടതായിട്ടുണ്ട് എന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു. എന്റെ സംഗീതത്തിലൂടെ നോട്ട്നിരോധം സംസാരിക്കണമെന്ന് എനിക്ക് തോന്നി -റഹ്മാൻ ഗാനത്തെക്കുറിച്ച് വ്യക്തമാക്കി.

Loading...
COMMENTS