Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right...

അകന്നുകൊണ്ടൊരുമിക്കാം; ‘മൃത്യുഞ്ജയ മന്ത്ര’വുമായി വീണ്ടും ക്രൈസ്​റ്റിലെ പൂർവവിദ്യാർഥികൾ

text_fields
bookmark_border
അകന്നുകൊണ്ടൊരുമിക്കാം; ‘മൃത്യുഞ്ജയ മന്ത്ര’വുമായി വീണ്ടും ക്രൈസ്​റ്റിലെ പൂർവവിദ്യാർഥികൾ
cancel

കോവിഡ്​ 19 കാരണം ലോക്​ഡൗണിൽ ഇരിക്കുമ്പോൾ എങ്ങന്നെ ‘അകന്നു കൊണ്ടൊരുമിക്കാം’ എന്നതിന്​ ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളജിലെ ഒരു പറ്റം പൂർവ വിദ്യാർഥികൾ മാതൃക കാട്ടുകയാണ്​

ഇരുപത് വർഷങ്ങൾക്ക് മുമ്പ് തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അലയൊലികൾ തീർത്ത ഒരു ഗാനമുണ്ടായിരുന്നു. ഈ ലോക്ഡൗൺ കാലം ആ ഗാനത്തിന്‍റെ പുനർജൻമത്തിന് കൂടി സാക്ഷിയായി. അന്ന് ആ ഗാനം പാടിയ 27 പൂർവവിദ്യാർഥികൾ ലോകത്തിന്‍റെ വിവിധ കോണുകളിലിരുന്നാണ് വീണ്ടും ഗാനം ആലപിച്ചത്. ‘മൃത്യുഞ്ജയ മന്ത്രം’ എന്ന ഗാനം #അകന്നുകൊണ്ടൊരുമിക്കാം എന്ന ഹാഷ്ടാഗിലാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയത്. ആർ.കെ. ദാമോദര​​െൻറ വരികൾക്ക്  സെബി നയരമ്പലം ഈണം നൽകിയ ഈ ഗാനം അവർ ലോകത്തി​​െൻറ വിവിധ കോണുകളിൽ ഇരുന്നു പാടി.

മുറിഞ്ഞു പോയ സൗഹൃദങ്ങളെ തിരികെ കൊണ്ടുവരാനും, അതിലൂടെ സമൂഹത്തിന്  മികച്ച സന്ദേശം നൽകാനും നേതൃത്വം നൽകിയത് ഇപ്പോൾ ഖത്തറിൽ പ്രവാസജീവിതം നയിക്കുന്ന പ്രജീത്ത് രാമകൃഷ്ണൻ ആണ്. ഫോട്ടോഗ്രാഫറും കീ ബോർഡ് ആർട്ടിസ്​റ്റുമായ പ്രജിത്താണ് മ്യൂസിക് കോമ്പോസിങ്ങും  വീഡിയോ എഡിറ്റിങ്ങും നടത്തി ഗാനം മികച്ച  ദൃശ്യവിരുന്നാക്കി മാറ്റിയത്. മൊബൈൽ വഴി ചിത്രീകരിച്ച ഗാനം മെജോ ജോസഫും ടോം ഇമ്മട്ടിയുടെയും നേതൃത്വത്തിലാണ് സാക്ഷാത്കരിച്ചത്. 

വിവിധ രാജ്യങ്ങളിൽ നിന്നായി പൂർവവിദ്യാർത്ഥികൾ ഒരുമിച്ച ഈ സൗഹൃദ കൂട്ടായ്മയിൽ ഹരികൃഷ്ണൻ, സ്​റ്റീവ്​ ആ​േൻറാ, വിജീഷ്‌ലാൽ കരിന്തലക്കൂട്ടം എന്നിവരും അണിചേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newscovid 19Mrityunjaya MantramChrist College
News Summary - Mrityunjaya Mantra By Alumnis in Irijalakkuda Christ College-Music News
Next Story