Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചക്രം സിനിമയിലെ ചിത്രം ...

ചക്രം സിനിമയിലെ ചിത്രം പങ്കുവച്ച്​ വിദ്യാബാലൻ; ത​െൻറ ആദ്യ നായകൻ മോഹൻലാലെന്ന്​

text_fields
bookmark_border
ചക്രം സിനിമയിലെ ചിത്രം പങ്കുവച്ച്​ വിദ്യാബാലൻ; ത​െൻറ ആദ്യ നായകൻ മോഹൻലാലെന്ന്​
cancel

ന്തരിച്ച്​ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസി​െൻറ സ്വപ്​ന പദ്ധതിയായിരുന്നു ചക്രം എന്ന സിനിമ. ആദ്യം മോഹൻലാലിനെവച്ചും പിന്നീട്​ പ്രിഥീരാജിനെ നായകനാക്കിയും സിനിമ പ്ലാൻ ചെയ്​തെങ്കിലും രണ്ടും നടന്നില്ല. ആദ്യ പദ്ധതിയിലെ നായിക ഇന്നത്തെ ബോളിവുഡ്​ താരറാണി വിദ്യാബാലനായിരുന്നു. ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചശേഷമായിരുന്നു സിനിമ മുടങ്ങിയത്​.

2000ൽ നടന്ന ഷൂട്ടിങ്ങിനിടെ എടുത്ത ഒരു ചിത്രം ത​െൻറ ഇൻസ്​റ്റഗ്രാം സ്​റ്റാറ്റസായി പോസ്​റ്റ്​ ചെയ്യുകയായിരുന്നു വിദ്യാബാലൻ. 'എ​െൻറ ആദ്യത്തെ മലയാള ചിത്രമായ ചക്രത്തി​െൻറ സെറ്റിലാണ് മോഹൻലാലിനൊപ്പം ചിത്രം എടുത്തത്. ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രം ഒഴിവാക്കി. പിൻതിരിഞ്ഞുനോക്കു​േമ്പാൾ ഞാൻ വിചാരിച്ചത്ര മോശമാണെന്ന്​ തോന്നുന്നില്ല'- എന്നാണ്​ വിദ്യ കുറിച്ചത്​. ചുവന്ന ചുരിദാർ ധരിച്ച വിദ്യയെയാണ്​ ചിത്രത്തിൽ കാണുന്നത്​.


2000ൽ ഇൗ പദ്ധതി പരാജയപ്പെട്ട ശേഷം അഞ്ച്​ വർഷങ്ങൾക്ക്​ ശേഷമാണ്​ വിദ്യക്ക്​ ബോളിവുഡിൽ നായികയായി അവസരം ലഭിക്കുന്നത്​. 'പരിണീത' ആയിരുന്നു സിനിമ. ചക്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നടിയെന്ന ലേബൽ തനിക്ക്​ ലഭിച്ചതായും തന്നെ കരാർ ചെയ്​തിരുന്ന ആറോ-ഏഴൊ സിനിമകളിൽ നിന്ന്​ പുറത്താക്കിയതായും വിദ്യ പറഞ്ഞിട്ടുണ്ട്​.

'ഇത് പരിഹാസ്യമാണ്, ഞാനതിൽ വിശ്വസിക്കുന്നില്ല. ഞാൻ ഒരു അന്ധവിശ്വാസിയല്ല. വിജയത്തിനൊ പരാജയത്തിനൊ മറ്റാരെങ്കിലും കാരണമാകുമെന്ന് ഞാൻ കരുതുന്നില്ല. ചിലപ്പോൾ കാര്യങ്ങൾ നടക്കില്ല ആ സിനിമകളിലെല്ലാം എന്നെ മാറ്റിസ്ഥാപിച്ചപ്പോൾ ഞാൻ നടുങ്ങിപ്പോയി. അക്കാലത്ത് ഒരു വലിയ തമിഴ് സിനിമയിൽ നിന്ന് എന്നെ പുറത്താക്കി'-വിദ്യ പറയുന്നു.

Show Full Article
TAGS:Vidya Balan unseen photo Mohanlal Instagram 
Next Story