Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒാണത്തലേന്ന് ദിലീപിനെ...

ഒാണത്തലേന്ന് ദിലീപിനെ സന്ദർശിച്ച് ഹരിശ്രീ അശോകനും കലാഭവൻ ഷാജോണും

text_fields
bookmark_border
Dileep-visit-Harishree-ashokan
cancel

ആലുവ: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ആലുവ സബ്​ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഒാണത്തലേന്ന്​ സഹ​പ്രവർത്തകരെത്തി. സംവിധായകൻ രഞ്​ജിത്​, നടൻമാരായ ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, കലാഭവൻ ​േജാർജ്​ എന്നിവരാണ്​ ജയിലിലെത്തി ദിലീപിനെ കണ്ടത്​. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ്​ ഷാ​േജാൺ ജയിലിലെത്തിയത്​. ഇരുവരും 20 മിനിറ്റോളം സംസാരിച്ചു. ഉച്ചക്ക്​ മൂന്നോടെയാണ്​ ഹരിശ്രീ അശോകൻ എത്തിയത്​. 15 മിനി​േറ്റാളം ഇരുവരും സംസാരിച്ചു. തൊട്ടു പിന്നാലെയാണ്​ കലാഭവൻ ​േജാർജിനൊപ്പം രഞ്​ജിത്​ എത്തിയത്​. 20 മിനി​േറ്റാളം ഇരുവരും ദിലീപിനൊപ്പം ചെലവഴിച്ചു.

എല്ലാവരുടെയും വിശേഷങ്ങൾ അന്വേഷിച്ച ദിലീപ്​ വ്യക്തിപരമായ കാര്യങ്ങളും കേസ് സംബന്ധമായ വിവരങ്ങളും പങ്കുവെച്ചതായാണ്​ അറിയുന്നത്. എത്രയുംവേഗം പുറത്തിറങ്ങാൻ കഴിയ​െട്ടയെന്ന്​ ആശംസിച്ചാണ്​ എല്ലാവരും മടങ്ങിയത്​. രാവിലെ 10.15 ഓടെ റിട്ട. സബ് ജഡ്ജ് വാസുദേവ കൈമളും ദിലീപിനെ സന്ദർശിച്ചിരുന്നു. ഇരുവരും 20 മിനിറ്റോളം സംസാരിച്ചു. വ്യക്തിപരമായ സന്ദർശനമായിരുന്നു ഇതെന്നാണ് സൂചന. ഞായറാഴ്ചകളിൽ സബ് ജയിലിൽ സന്ദർശനത്തിന് നിയന്ത്രണമുള്ളതാണ്​. എന്നാൽ, ഓണം പ്രമാണിച്ച് ഇന്നലെ നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactress attack casedirector ranjithkalabhavan shajonmalayalam newsHarishree AshokanDileep Case
News Summary - Harishree Ashokan, Kalabhavan Shajon, Director Rnjith Visits Actor Dileep At Aluva Sub Jail-Kerala News
Next Story