സന്നദ്ധസേവനത്തിന് തയാറായി ടോവിനോയടക്കമുള്ള താരനിര

  • യുവജന കമീഷ​െൻറ ഡിഫന്‍സ് ഫോഴ്‌സില്‍ അംഗമായി ആയിരങ്ങള്‍

00:21 AM
27/03/2020

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ സം​സ്ഥാ​ന യു​വ​ജ​ന ക​മീ​ഷ​ന്‍ സ​ജ്ജ​മാ​ക്കു​ന്ന സ​ന്ന​ദ്ധ​സേ​ന​യി​ലേ​ക്ക് യു​വ​ജ​ന പ്ര​വാ​ഹം. ക​മീ​ഷ​​െൻറ യൂ​ത്ത് ഡി​ഫ​ന്‍സ് ഫോ​ഴ്‌​സി​ല്‍ ഒ​റ്റ ദി​വ​സം കൊ​ണ്ട് അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ഇ​തി​ല്‍ 1465 പേ​ര്‍ കൂ​ട്ടി​രി​പ്പു​കാ​രാ​കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​വ​രാ​ണ്. മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ മ​റ്റു സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ത​യാ​റാ​ണ്.

 

ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​രാ​യ ടൊ​വീ​നോ തോ​മ​സ്, സ​ണ്ണി വെ​യ്ന്‍, മേ​ജ​ര്‍ ര​വി, പു​ര്‍ണി​മ ഇ​ന്ദ്ര​ജി​ത്, അ​രു​ണ്‍ ഗോ​പി തു​ട​ങ്ങി​യ​വ​ര്‍ കൂ​ട്ടി​രി​പ്പു​കാ​രാ​കാ​ന്‍ ത​യാ​റാ​യ​വ​രി​ല്‍ ഉ​ള്‍പ്പെ​ടും.

ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​രു​ടെ പ​ട്ടി​ക, ക​മീ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ചി​ന്ത ജെ​റോം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്​ കൈ​മാ​റി. കൂ​ട്ടി​രി​പ്പി​ന് ത​യാ​റാ​യ​വ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പി​നും മ​റ്റു​ള്ള​വ​രു​ടെ പ​ട്ടി​ക സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ന ചു​മ​ത​ല​യു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​നും കൈ​മാ​റു​മെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ന്‍ അ​റി​യി​ച്ചു. 
യൂ​ത്ത് ഡി​ഫ​ന്‍സ് ഫോ​ഴ്‌​സി​ലേ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്: 8086987262, 9288559285, 9061304080.

Loading...
COMMENTS