Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആ എട്ടു മിനിറ്റു മതി...

ആ എട്ടു മിനിറ്റു മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ  

text_fields
bookmark_border
ആ എട്ടു മിനിറ്റു മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ  
cancel

ദുബൈ: 8.29 മിനിറ്റ്​​ മാത്രമുള്ള ഒരു ചിത്രം. ടൈറ്റിലും വലിച്ചു നീളലുകളും മാറ്റിയാൽ ഒര​ു എട്ടുമിനിറ്റ്​ നേരത്തെ കാഴ്​ച. പക്ഷേ അതു മതിയാവും ഒരു പക്ഷേ ഏഴു രാ​ത്രികളിൽ നിങ്ങളുടെ ഉറക്കം നഷ്​ടപ്പെടാൻ. അതുപോലെ തന്നെ ഒരു നൻമക്ക്​ 70 ഇരട്ടി പ്രതിഫലം ലഭിക്കുന്ന ഇൗ പുണ്യമാസത്തിൽ സഹജീവികളെയോർത്ത്​ നിങ്ങളുടെ കണ്ണും ഹൃദയവും നിറഞ്ഞൊഴുകുവാനും. നമ്മുക്ക്​ ചുറ്റുമുള്ള, കണ്ടാലും നാം കണ്ടില്ലെന്നു നടിക്കാറുള്ള ഒരു മനുഷ്യ​​​െൻറ ജീവിതമാണ്​ ഒറെണ്ട എന്ന ചെറുച​ിത്രത്തിലൂടെ ഷാജഹാൻ ചങ്ങരംകുളം വരച്ചിടുന്നത്​.


സൈക്കിളിലിൽ കറങ്ങിയും കിലോമീറ്ററുകളോളം നടന്നും പാഴ്​വസ്​തുക്കളും പാട്ടകളും പെറുക്കിക്കൂട്ടി വിറ്റ്​ ഭക്ഷണത്തിനും കുടുംബം പുലർത്താനും വഴിതേടി നടക്കുന്ന മനുഷ്യർ  ഗൾഫ്​ ജീവിക്കുന്നവർക്ക്​ ചിരപരിചിതമായ കാഴ്​ചയാണ്. ​നിസാരരെന്ന്​ കരുതി നമ്മൾ എഴുതിത്തള്ളുന്ന ചവറുപെറുക്കികൾ. ഒരു നാളത്തെ അധ്വാനം കഴിഞ്ഞ്​ സാധുക്കളായ പ്രവാസികളുടെ ദേശീയ ഭക്ഷണമായ വില കുറഞ്ഞ ഒരു പാക്കറ്റ്​ കുബൂസ്​ കഴിക്കാൻ സുപ്രയായി പീടികത്തിണ്ണയിൽ ഒരു പത്രക്കടലാസ്​ വിരിക്കു​േമ്പാഴാണ്​ ആ മനുഷ്യൻ ആ കാഴ്​ച കാണുന്നത്​. കഴിച്ച ഭക്ഷണം ഇറക്കാനാവാതെ അയാൾ കരഞ്ഞു തളർന്നു പോകുന്നു. ത​​​െൻറ കുടുസു താമസയിടത്ത്​ ഉറങ്ങുന്നതിനിടയിലും അലോസരപ്പെടുന്ന ആ കാഴ്​ച മനസിലെത്തി അദ്ദേഹം ഞെട്ടിയുണരുന്നു. ഒരു കടക്കാരനെ സന്ദർശിച്ച്​  അകലങ്ങളിലിരിക്കുന്ന ത​​​െൻറ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ചിലവിനയക്കാൻ പണം കണ്ടെത്താൻ ശേഖരിച്ചു വെച്ചിരിക്കുന്ന സാമഗ്രികൾ വിറ്റ്​ പണം വാങ്ങുന്നു. ആ പണവുമായി ഒരു മാളി​​​െൻറ ചില്ലുവാതിലുകൾ കടന്ന്​ കയറി വരുന്ന ആ മനുഷ്യ​​​െൻറ മനസിലെന്തായിരുന്നുവെന്ന്​ ശരിയാംവിധം ഉൗഹിക്കുവാൻ അതുപോലുള്ള ആളുക​െളക്കുറിച്ചുള്ള നമ്മുടെ മുൻവിധി ഒരിക്കലും സമ്മതിച്ചെന്നു വരില്ല.

മാളി​​​െൻറ മൂലയിൽ ഒൗഖാഫ്​ (മതകാര്യ വകുപ്പ്​) ഒരുക്കിയിരിക്കുന്ന ചെറിയ കൗണ്ടറിൽ ചെന്ന്​ ഭക്ഷണമില്ലാതെ വലയുന്ന കുഞ്ഞുങ്ങൾക്ക്​ ആഹാരമെത്തിക്കുവാനുള്ള നിധിയിലേക്ക്​ പണം കൈമാറുവാനാണ്​ ആ മനുഷ്യൻ ഇത്ര തിരക്കുപിടിച്ചെത്തുന്നത്​. ആ നിമിഷത്തിൽ ലോകത്തെ ഏറ്റവും  സംതൃപ്​തനും ധന്യനുമായ  മനുഷ്യ​നായി​ അയാൾ കാഴ്​ചക്കാരിലേക്ക്​ പടർന്നു കയറുന്നു.
ഒരു തരിമ്പ്​ ദയാവായ്​പ്​ മനസിൽ അവശേഷിക്കുന്ന ഏതൊരാളെയും സ്​പർശിക്കുന്ന ഇൗ ലഘുചിത്രം പുറത്തിറക്കാൻ ഇതുപോലൊരു കാലം വേറെ ഉണ്ടാവില്ലെന്നു തന്നെ പറയാം. പേരില്ലാത്ത, ഉള്ളുരുക്കുന്ന കരച്ചിലും മനസു തണുപ്പിക്കുന്ന പുഞ്ചിരിയുമല്ലാതെ സംഭാഷണങ്ങളില്ലാത്ത ഇൗ മനുഷ്യന്​ വെള്ളിത്തിരയിൽ ജീവൻ പകർന്ന ജനപ്രിയ അവതാരകനും മോഡലുമായ ഹിറ്റ്​ എഫ്​.എമ്മിലെ ആർ.ജെ അർഫാസ്​ ഇഖ്​ബാൽ അതി ഗംഭീരമായ വേഷപ്പകർച്ചയാണ്​ നടത്തിയിരിക്കുന്നത്​.

പ്രവീൺ ജോസും റോയ്​ യോഹന്നാനുമാണ്​ ഇ.വി.എം പ്രൊഡക്​ഷ​​​െൻറ ബാനറിൽ ഒരുക്കിയ ചിത്രത്തി​​​െൻറ നിർമാതാക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsOrenda MovieORENDA The hero within
News Summary - orenda-short-film-movie news
Next Story