Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 11:15 PM GMT Updated On
date_range 19 Jun 2017 11:15 PM GMTകലാഭവൻ സാജൻ അന്തരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പ്രമുഖ മിമിക്രി, ഡബ്ബിങ് കലാകാരൻ കലാഭവൻ സാജൻ (50) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സാജനെ മെഡിക്കൽ കോളജിൽ തറയിൽ കിടത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചു.
രോഗികളുടെ തിരക്ക് കാരണം നേരത്തേ വാര്‍ഡില്‍ കഴിയേണ്ടിവന്നെങ്കിലും ശനിയാഴ്ച രാത്രിയോടെ ഐ.സി.യുവിലേക്ക് മാറ്റുകയും ഗ്യാസ്ട്രോ എൻറോളജി, മെഡിസിന് വിഭാഗത്തിെൻറ നേതൃത്വത്തില്‍ വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നതായി വ്യക്തമാക്കി. എറണാകുളം കോതമംഗലം സ്വദേശിയായ സാജൻ തിരുവനന്തപുരം തിരുവല്ലത്താണ് താമസം. ഭാര്യ: അനിത. മകൻ: ആഷിക്ക്്. എഴുപതോളം മലയാള സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്. ശിബിരം എന്ന ചിത്രത്തിൽ സുകുമാരന്‍ ശബ്ദം നൽകിയാണ് ഡബ്ബിങ് മേഖലയിലേക്ക് പ്രവേശിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story