Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസംഘഫാസിസത്തിനായി മുരളി...

സംഘഫാസിസത്തിനായി മുരളി ഗോപി നടത്തുന്ന ഇടപ്പെടലുകൾ എതിർക്കേണ്ടത്​ ഉത്തരവാദിത്തം- ഹരീഷ്​ പേരടി

text_fields
bookmark_border
hareesh-peradi-murali-gopi
cancel

സംഘഫാസിസത്തിനായി മുരളി ഗോപി നടത്തുന്ന ഇടപ്പെടലുകളെ എതിർക്കേണ്ടത് തൻെറ​ ഉത്തരവാദിത്തമാണെന്ന്​ നടൻ ഹരീഷ്​ പേരടി. ടിയാൻമെൻ സ്വകയർ വെടിവെപ്പിൻെറ 30ാം വാർഷികത്തെ അനുസ്​മരിച്ച്​ മുരളി ഗോപി ഫേസ്​ബുക്കിലിട്ട കുറിപ്പിന്​ മറുപടിയായാണ്​ ഹരീഷ്​ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നടനെന്ന നിലയിൽ തനിക്ക്​ വ്യക്​തിപരമായി നേട്ടമുണ്ടാക് കിയ ചിത്രമാണ്​ ലെഫ്​റ്റ്​ റൈറ്റ്​ ലെഫ്​റ്റ്​. എങ്കിലും ചിത്രത്തിൻെറ തിരക്കഥയോട്​ അന്നും ഇന്നും വിയോജിപ്പുണ്ട്​. ഇടതുപക്ഷം പരാജയപ്പെട്ട അവസരത്തിൽ സംഘഫാസിസത്തിനുവേണ്ടി ചിത്രത്തിൻെറ തിരക്കഥാകൃത്ത്​ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കേണ്ടത്​ രാഷ്​ട്രീയ ഉത്തരവാദിത്തമാണെന്ന്​ വിശ്വസിക്കുന്നുവെന്നും ഹരീഷ്​ പേരടി ഫേസ്​ബുക്കിൽ കുറിച്ചു.

ഹരീഷ്​ പേരടിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണ്ണ രൂപം:

നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ... അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്. വ്യക്തിപരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ...

പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു... ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും " നിന്റെ തന്തയല്ലാ എന്റെ തന്താ ".... എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmurali gopimalayalam newsHareesh Peradi
News Summary - Hareesh peradi against murali gopi-Movies
Next Story