Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്വിഫ്​റ്റ്​ ബസിനു...

സ്വിഫ്​റ്റ്​ ബസിനു നേരെ ബംഗളൂരുവിൽ അക്രമം; മുൻവശത്തെ ചില്ലും ഹെഡ്​ലൈറ്റും അടിച്ചു തകർത്തു

text_fields
bookmark_border
KSRTC Swift bus attacked
cancel
camera_alt

1. സ്വിഫ്റ്റ് ബസിന്‍റെ ചില്ല് തകർത്ത നിലയിൽ 2. അക്രമി

ബംഗളൂരു: കേരള ആർ.ടി.സി.യുടെ സ്വിഫ്​റ്റ്​ വോൾവോ എ.സി സ്ലീപ്പർ ഗജരാജ ബസിന്​ നേരെ ബംഗളൂരുവിൽ അക്രമം. സ്​കൂട്ടറിന്​ സൈഡ്​ നൽകിയില്ലെന്ന്​ ആരോപിച്ച്​ ബംഗളൂരു-തിരുവനന്തപുരം ബസിന്​ നേരെ വെള്ളിയാഴ്​ച രാത്രി 8.45 ഓടെയാണ്​ അക്രമം. ആക്രമണത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കില്ല.

സിൽക്ക്​ ബോർഡ്​- ഇലക്​ട്രോണിക്​ സിറ്റി മേൽപാലത്തിൽ ബസിനെ പിന്തുടർന്നയാൾ ഇലക്​ട്രോണിക്​ സിറ്റി ടോൾബൂത്തിന്​ സമീപം യാത്രക്കാരെ കയറ്റുന്നതിനിടെ ബസി​ന്‍റെ മുൻവശത്തെ ചില്ല്​ അടിച്ചു തകർത്തു. വൈപ്പർ ഊരിയെടുത്ത ശേഷമായിരുന്നു ചില്ലും രണ്ടു ഹെഡ്​ലൈറ്റും തകർത്തത്​. ആക്രമണത്തിന്‍റെ വിഡിയോ ബസ് ജീവനക്കാർ ചിത്രീകരിക്കുന്നത് കണ്ട അക്രമി സ്​കൂട്ടറിന്‍റെ പിൻഭാഗത്തെ നമ്പർപ്ലേറ്റ് നീക്കിയ ശേഷമാണ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്.

വെള്ളിയാഴ്​ചയായതിനാൽ വാരാന്ത അവധിക്ക്​ നാട്ടിലേക്ക്​ മടങ്ങുന്നവരടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു. അക്രമത്തെ തുടർന്ന്​ ബസ്​ ഇലക്​ട്രോണിക്​ സിറ്റിക്ക്​ സമീപം നിർത്തിയിട്ടു. ബസ്​ ജീവനക്കാർ പരപ്പന അഗ്രഹാര പൊലീസിൽ പരാതി നൽകി. രാത്രി 11 ആയിട്ടും ബസ്​ പുറപ്പെടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പകരം ബസ്​ ഏർപ്പാടാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതേ ബസിൽ യാത്ര തുടരേണ്ടി വരുമെന്ന്​ ജീവനക്കാർ അറിയിച്ചു.

രാത്രി ഏഴിന്​ മൈസൂരു റോഡ്​ സാറ്റലൈറ്റ്​ ബസ്​സ്​റ്റാൻഡിൽ നിന്ന്​ പുറപ്പെടുന്ന ബസാണിത്​. ടോൾബൂത്തിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽ നിന്ന്​ അക്രമി സഞ്ചരിച്ച സ്​കൂട്ടറി​ന്‍റെ വിവരം ശേഖരിച്ച്​ അന്വേഷണം നടത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. ബംഗളൂരു- മൈസൂരു റോഡിലും മുമ്പ്​ സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus attackedKSRTC Swift bus
News Summary - Violence against KSRTC Swift bus in Bengaluru; The front window and headlight were smashed
Next Story