Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൻവർ പാഷ വഖഫ് ബോർഡ് ചെയർമാനാവും

text_fields
bookmark_border
ശാഫി സഅദി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്
അൻവർ പാഷ വഖഫ് ബോർഡ് ചെയർമാനാവും
cancel
camera_alt

കർണാടക വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അൻവർ

പാഷയെ മന്ത്രി സമീർ അഹമ്മദ് ഖാൻ അനുമോദിക്കുന്നു 

ബംഗളൂരു: ചിത്രദുർഗ സ്വദേശിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അൻവർ പാഷ കർണാടക വഖഫ് ബോർഡ് ചെയർമാനാവും. ശാഫി സഅദി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പിൽ മറ്റു പേരുകൾ നിർദേശിക്കപ്പെട്ടില്ല. എതിരാളികളില്ലാത്തതിനാൽ വഖഫ് ബോർഡ് ചെയർമാനായി അൻവർ പാഷയെ വരണാധികാരി ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

മുസ്‌ലിം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി മേഖലകളിൽ പ്രവർത്തിക്കുകയാണ് അൻവർ. അൻവർ പാഷയെ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ പൂച്ചെണ്ട് കൈമാറി അനുമോദിച്ചു. മന്ത്രി റഹിം ഖാൻ, എം.എൽ.എമാരായ മുൻ മന്ത്രി തൻവീർ സേട്ട്, എൻ.എ. ഹാരിസ്, റിസ്‌വാൻ അർഷാദ്, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി നസീർ അഹ്മദ്, വഖഫ് ബോർഡ് അംഗം ജബ്ബാർ ഖാൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anwar Pasha will be the Chairman of the Waqf Board
Next Story