സംഭരിച്ചുവെച്ച വെള്ളം ഒഴുക്കിക്കളയുന്നതായി പരാതി

05:00 AM
14/05/2020
ഗൂഡല്ലൂർ: വാരത്തിൽ ഒരിക്കൽ വെള്ളം ലഭിക്കുന്നവർ സംഭരിച്ചുവെക്കുന്ന കുടിവെള്ളം ഒഴുക്കിക്കളയുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. കന്നാസുകളിലും ബൈലറുകളിലും സിൻറക്സിലും സൂക്ഷിക്കുന്ന വെള്ളമാണ് നഗരസഭ തൊഴിലാളികൾ എത്തി ഒഴുക്കിക്കളയുന്നത്. നഗരത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും നഗരസഭയും അധികൃതരും വീടുകൾതോറും ചെന്ന് വെള്ളം സംഭരിച്ചത് പരിശോധിക്കുന്നുണ്ട്. കൂടുതൽ ദിവസം പഴക്കമില്ലാത്തതും നല്ലവണ്ണംമൂടി അടച്ചുവെച്ച വെള്ളംപോലും ഒഴുക്കിക്കളയുന്നത് പലർക്കും ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചിലർക്ക് പിന്നീട് വെള്ളം ലഭിക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലാണുള്ളത്. ---------- നഗരസഭ ജീവനക്കാർ ധർണ നടത്തി ഗൂഡല്ലൂർ: അനധികൃതമായി തുറന്ന കടപൂട്ടിച്ച നഗരസഭ സാനിറ്ററി ഇൻസ്പെക്ടറെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ജീവനക്കാർ ധർണ നടത്തി. തിരുവാരൂരിലെ തിരുത്തരൈപൂണ്ട് നഗരസഭാ സാനിറ്ററി ഇൻസ്പെക്ടർ വെങ്കിടാചലത്തെയാണ് ഒരു കടക്കാരൻ വെട്ടിപ്പരിക്കേൽപിച്ചത്. ഗുരുതര നിലയിലായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നു. ഇതിൽ കുറ്റക്കാരനായ കടക്കാരനെതിരെ കൊലപാതക കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭ ജീവനക്കാർ സംസ്ഥാന വ്യാപകമായി ധർണ നടത്തിയത്. ഗൂഡല്ലൂർ നഗരസഭയിൽ നടന്ന ധർണക്ക് മാനേജർ നാഗരാജ്,സാനിറ്ററി ഇൻസ്പെക്ടർ ശരവണൻ എന്നിവർ നേതൃത്വം നൽകി. GDR DARNA: നഗരസഭാ സാനിറ്ററി ഇൻസ്പെക്ടറെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂർ നഗരസഭാ ജീവനക്കാർ നടത്തിയ ധർണ --------- ഗൂഡല്ലൂരിൽ പ്ലസ്ടു മൂല്യനിർണയ കേന്ദ്രം അനുവദിക്കണം-പി.ജി അധ്യാപകർ ഗൂഡല്ലൂർ: പ്ലസ്ടു പരീക്ഷാ പേപ്പറിൻെറ മൂല്യനിർണയ കേന്ദ്രം ഗൂഡല്ലൂരിൽ അനുവിക്കണമെന്നാവശ്യപ്പെട്ട് പി.ജി.അധ്യാപകർ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്ക് നിവേദനമയച്ചു. നീലഗിരിയിൽ കൂനൂർ, ഗൂഡല്ലൂർ എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളാണുള്ളത്. തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ഹയർ സെക്കൻഡറിതലം വരെ പഠനം നടത്തുന്നുണ്ട്. ഗൂഡല്ലൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 232 പി.ജി.അധ്യാപകരാണ് പഠനം നടത്തുന്നത്. പ്ലസ്ടു പരീക്ഷ പേപ്പറിൻെറ മൂല്യനിർണയ കേന്ദ്രം ഊട്ടിയിലാണുള്ളത്. പന്തല്ലൂർ താലൂക്കിലെ എരുമാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള പി.ജി അധ്യാപകർ പേപ്പർ മൂല്യനിർണയത്തിനായി ഊട്ടിയിലെത്തണം. ഇതിനായി ദിവസവും 100 മതുൽ180 കിലോമീറ്റർ ദൂരം യാത്രചെയ്യണം. ഇതുകാരണം ഏറെ യാത്രാക്ലേശങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് അധ്യാപകർ ഡയറക്ടർക്കയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കോവിഡ് ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ പരീക്ഷാപേപ്പറിൻെറ തിരുത്തലിന് സബ് സൻെററുകൾ അനുവദിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗൂഡല്ലൂരിൽ സബ്സൻെറർ അനുവദിക്കണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ സി.ഇ.ഒ മുതൽ ഡി.ഇ.ഒ വരെയുള്ള അധികൃതർക്ക് നിവേദനത്തിൻെറ പകർപ്പും അയച്ചു.
Loading...