ഗൂഡല്ലൂർ യതീംഖാനയിൽ വിവാഹ സംഗമം

06:14 AM
06/10/2018
ഗൂഡല്ലൂർ: ഗൂഡല്ലൂർ യതീംഖാനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവാഹ സംഗമത്തിൽ മൂന്ന് പെൺകുട്ടികൾ സുമംഗലികളായി. വയനാട് ജില്ലയിലെ ചെതലയം സ്വദേശി ജലീലും പന്തല്ലൂർ ഉപ്പട്ടിയിലെ ശമീനയും സുൽത്താൻ ബത്തേരി റഹ്മത്ത് നഗറിലെ അബ്ദുൽ വാഹിദും ദേവർഷോല മൂന്നാം ഡിവിഷനിലെ തസ്നിയയും പാടന്തറയിലെ നൗഷാദും പാട്ടവയലിലെ തസ്ലീനയുമാണ് വിവാഹ സംഗമത്തിൽ ഒന്നിച്ചത്. ഒന്നര ലക്ഷം രൂപയുടെ ആഭരണവും വസ്ത്രങ്ങളും വധുവിന് പാരിതോഷികമായി നൽകി. യതീംഖാന ജുമാമസ്ജിദിൽ നടന്ന നിക്കാഹ് കാർമികത്വത്തിന് അബൂബക്കർ ബാഖവി, മുസ്തഫ ഉലൂമി, ഉസ്മാൻ ഫൈസി എന്നിവർ നേതൃത്വം നൽകി. പി.കെ.എം. ബാഖവി പ്രാർഥന നടത്തി. കെ.പി. മുഹമ്മദ് ഹാജി, അഹ്മദ് ഹാജി തലശ്ശേരി പാനൂർ, എ.എം. അബ്ദുൽ ബാരി, കെ. ബാപ്പുഹാജി, അലവിക്കുട്ടി ഹാജി, കുട്ടിപ്പ, ജി.ജി.ടി. മുഹമ്മദലി, അബ്ദുൽ സലാം മാസ്റ്റർ എന്നിവരും യതീംഖാന പ്രവർത്തക സമിതിയംഗങ്ങൾ, ജനറൽ ബോഡി അംഗങ്ങൾ, മറ്റ് മഹല്ല് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. GDR MARRIAGE : ഗൂഡല്ലൂർ യതീംഖാനയിൽ നടന്ന വിവാഹ സംഗമത്തിൽനിന്ന്
Loading...
COMMENTS