നൊണ്ടിമേടിൽ പുലിയിറങ്ങുന്നു; നാട്ടുകാർ ഭീതിയിൽ

06:10 AM
06/10/2018
ഗൂഡല്ലൂർ: ഊട്ടിയിലെ നൊണ്ടിമേടിൽ പുലിയിറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. വളർത്തുമൃഗങ്ങളെ പിടികൂടുന്നത് പതിവായതോടെയാണ് ജനങ്ങൾ ഭീതിയിലായത്. നൊണ്ടിമേടും പരിസര പ്രദേശങ്ങളിലുമായി 200ഒാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടിയശേഷം ഉൾവനത്തിൽ വിടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റേഞ്ചർ ശിവകുമാറി​െൻറ നേതൃത്വത്തിൽ നീരീക്ഷണം തുടങ്ങി.
Loading...
COMMENTS