You are here
മെഡിക്കൽ ക്യാമ്പ്
ദേവർഷോല: ജില്ല ഭരണകൂടവും റെഡ്േക്രാസ് സൊസൈറ്റിയും സംയുക്തമായി ശുചീകരണ തൊഴിലാളികൾക്ക് സംഘടിപ്പിച്ചു. ഗൂഡല്ലൂർ ആർ.ഡി.ഒ മുരുകയ്യ ഉദ്ഘാടനം ചെയ്തു. ഡോ. മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘം രോഗികളെ പരിശോധിച്ചു. ദേവർഷോല, ഗൂഡല്ലൂർ, നെല്ലിയാളം, നെലാക്കോട്ട, ചേരങ്കോട്, ഓവാലി, ശ്രീമധുര ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ 300 തൊഴിലാളികൾ പെങ്കടുത്തു.
GDR CAMP ദേവർഷോലയിൽ നടന്ന പഞ്ചായത്തുകളിലെ ശുചീകരണ വിഭാഗം തൊഴിലാളികൾക്കുള്ള
ഇഞ്ചി കർഷകർക്ക് നഷ്ടപരിഹാരം നൽകണം
ഗൂഡല്ലൂർ: മഴമൂലം നഷ്ടത്തിലായ ഇഞ്ചി കർഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. കാലാവസ്ഥ വ്യതിയാനത്തിൽ പതിവിൽ കവിഞ്ഞ മഴയാണ് നീലഗിരിയുടെ പലഭാഗത്തും പെയ്തത്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കിൽ കൃഷിയിറക്കിയ കർഷകർക്ക് ഈ മഴ കനത്തി കൃഷിനാശമാണ് വരുത്തിയത്. കാർഷിക വകുപ്പിന് കീഴിൽ കർഷകർക്ക് കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.