വയനാട്ടിൽ മലേറിയ വിഭാഗം ബോധവത്കരണം നടത്തി

06:17 AM
10/09/2018
ഗൂഡല്ലൂർ: പ്രളയബാധിത പ്രദേശമായ വയനാട്ടിലെ കൽപറ്റ, കൊളവയൽ ഭാഗത്ത് നീലിഗിരി ജില്ലാ ആരോഗ്യ വകുപ്പിനു കീഴിലെ മലേറിയ വിഭാഗം ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. നീലഗിരി ജില്ല മലേറിയ വിഭാഗം ഓഫിസർ കപാലി, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാമലിംഗം, കൃഷ്ണമൂർത്തി എന്നിവരാണ് കഴിഞ്ഞ ഒരാഴ്ചയായി വയനാട്ടിൽ ബോധവത്കരണം നടത്തിയത്. നീലഗിരി ജില്ല കലക്ടർ ഇന്നസ​െൻറ് ദിവ്യയുടെ പ്രത്യേക നിർദേശപ്രകാരമാണ് മലേറിയ വിഭാഗം വയനാട്ടിലേക്ക് പോയത്. GDR KOLAVAYA നീലഗിരിയിലെ മലേറിയ വിഭാഗം വയനാട് കൊളവയൽ ആദിവാസി കോളനിയിൽ ആദിവാസികൾക്ക് ആരോഗ്യസുരക്ഷാ നിർദേശം നൽകുന്നു
Loading...
COMMENTS