Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരാഹുൽ ഗാന്ധി നയിച്ചു;...

രാഹുൽ ഗാന്ധി നയിച്ചു; ജനം ഒഴുകി

text_fields
bookmark_border
രാഹുൽ ഗാന്ധി നയിച്ചു; ജനം ഒഴുകി
cancel
camera_alt??????????? ?????????? ???? ????????? ????.???.???.??? ???????????? ???????????????????? ?????????????????

ക​ല്‍പ​റ്റ: രാ​ഹു​ല്‍ ഗാ​ന്ധി എം.​പി ന​യി​ച്ച ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി ക​ൽ​പ​റ്റ​യെ ജ​ന​നി​ബി​ഡ​മാ​ക്കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മ​ട​ക്കം മോ​ദി സ​ർ​ക്കാ​റി​​െൻറ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ആ​യി​ര​ങ്ങ​ളാ​ണ്​ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്​​ത​സാ​ക്ഷി ദി​ന​ത്തി​ൽ ക​ൽ​പ​റ്റ​യി​ൽ യു.​ഡി.​എ​ഫ്​ റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത്.
രാ​വി​ലെ 11ന്​ ​ക​ല്‍പ​റ്റ എ​സ്.​കെ.​എം.​ജെ ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ്​ റാ​ലി തു​ട​ങ്ങി​യ​ത്. രാ​ഹു​ല്‍ ഗാ​ന്ധി​യും യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും മു​ന്നി​ൽ ന​ട​ന്നു​നീ​ങ്ങി. ആ​വേ​ശം വി​ത​റി റോ​ഡി​നി​രു​വ​ശ​വും ജ​ന​ങ്ങ​ൾ തി​ങ്ങി​ക്കൂ​ടി. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​വും ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​വും ദേ​ശീ​യ പ​താ​ക​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു. വി​ദ്യാ​ർ​ഥി​ക​ളും വ​നി​ത​ക​ളും സേ​വാ​ദ​ള്‍-​വൈ​റ്റ് ഗാ​ര്‍ഡ് വാ​ള​ൻ​റി​യ​ര്‍മാ​രും പ്ര​വ​ർ​ത്ത​ക​രും അ​ണി​ചേ​ർ​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​മെ​ങ്ങും ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. യു.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

പാ​ർ​ട്ടി പ​താ​ക​ക​ൾ ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​താ​ക ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ നീ​ങ്ങി​യ​ത്. ക​ല്‍പ​റ്റ പു​തി​യ ബ​സ്​ സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ന​ഗ​രി​യി​ല്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗി​ച്ചു. ജ​ന​ങ്ങ​ളെ ഇ​രു​മ്പ​ഴി​ക്കു​ള്ളി​ലാ​ക്കി​യും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വെ​ടി​വെ​ച്ചു​െ​കാ​ന്നു​മാ​ണ്​ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ അ​ക്ര​മ​ത്തി​​െൻറ പാ​ത സ്വീ​ക​രി​ക്കാ​തെ സ​മാ​ധാ​ന​വും സ്​​നേ​ഹ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ പോ​രാ​ട്ടം തു​ട​രു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി. വേ​ണു​ഗോ​പാ​ല്‍, പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​സി. വി​ഷ്ണു​നാ​ഥ്, പി.​പി. ആ​ലി, കെ.​സി. റോ​സ​ക്കു​ട്ടി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ൺ​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, എ​ൻ. സു​ബ്ര​ണ്യ​ൻ, വി.​വി. പ്ര​കാ​ശ്, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി, കെ.​കെ അ​ബ്ര​ഹാം, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, എം.​എ​സ്.​ വി​ശ്വ​നാ​ഥ​ൻ, റ​സാ​ഖ് ക​ൽ​പ​റ്റ, എ. ​പ്ര​ഭാ​ക​ര​ൻ, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, സി.​പി. വ​ർ​ഗീ​സ്, കെ.​വി പോ​ക്ക​ർ​ഹാ​ജി, വി.​എ മ​ജീ​ദ്, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, കെ.​കെ. ഗോ​പി​നാ​ഥ​ൻ, കെ.​ബി. ന​സീ​മ, എ​ൻ.​കെ. റ​ഷീ​ദ്, കെ.​എ. മു​ഹ​മ്മ​ദ് സ​ഖാ​ഫി, എം.​സി. സെ​ബാ​സ്​​റ്റ്യ​ൻ, അ​ഡ്വ. ജ​വ​ഹ​ർ, പ്ര​വീ​ൺ ത​ങ്ക​പ്പ​ൻ, ടി.​കെ. ഭൂ​പേ​ഷ്, പൗ​ലോ​സ്​ കു​റു​മ്പേ​മ​ഠം, മാ​ണി ഫ്രാ​ൻ​സി​സ്, ചി​ന്ന​മ്മ ജോ​സ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, സി. ​മൊ​യ്തീ​ൻ​കു​ട്ടി, ടി. ​ഹം​സ, കെ. ​ഹാ​രി​സ്, പി. ​ഇ​സ്​​മ​യി​ൽ, എം.​എ. ജോ​സ​ഫ്, എ​ൻ.​എം. വി​ജ​യ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​കെ. അ​നി​ൽ​കു​മാ​ർ, സി. ​ജ​യ​പ്ര​സാ​ദ്, എം.​എം. ര​മേ​ശ​ൻ, പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ൻ, ജി. ​വി​ജ​യ​മ്മ, ന​ജീ​ബ് ക​ര​ണി, എം.​ജി. ബി​ജു, ശോ​ഭ​നാ​കു​മാ​രി, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, എ​ച്ച്.​ഡി. പ്ര​ദീ​പ്, അ​ഡ്വ. പി.​ഡി. സ​ജി, പി.​വി. ജോ​ർ​ജ്, കെ.​ഇ. വി​ന​യ​ൻ, അ​ഡ്വ. വേ​ണു​ഗോ​പാ​ൽ, മാ​ണി ഫ്രാ​ൻ​സി​സ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story