പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി​യ സം​ഭ​വം: ന​ഗ​ര​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

  • സം​ഭ​വം ഒ​തു​ക്കി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

13:02 PM
26/10/2019
എ​രു​മ​ത്തെ​രു​വി​ലെ ക​ട​ക​ളി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ പ​ഴ​കി​യ മാം​സം

മാ​ന​ന്ത​വാ​ടി: അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന​ന്ത​വാ​ടി മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു പ​ഴ​കി​യ മാം​സ​ങ്ങ​ൾ പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. ഹോ​ട്ട​ലു​ക​ളി​ലും മാ​ർ​ക്ക​റ്റി​ലും മ​റ്റു വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ന​ട​പ​ടി​യെ​ടു​ക്കാ​തെ ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തി​നി​ടെ ശ​ക്ത​മാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ  എ​രു​മ​ത്തെ​രു​വി​ലു​ള്ള ക​ട​ക​ളി​ല്‍നി​ന്ന് പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്ത​ത്. മാ​രു​തി തി​യ​റ്റ​റി​നു സ​മീ​പം ക​ച്ച​വ​ടം ചെ​യ്യു​ന്ന സെ​ഫീ​ര്‍, മൊ​യ്തൂ​ട്ടി എ​ന്നി​വ​രു​ടെ​യും മാ​ര്‍ക്ക​റ്റി​നു​ള്ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ജാ​ഫ​റി​െൻറ​യും ക​ട​ക​ളി​ല്‍നി​ന്നാ​ണ് അ​ര​ക്വി​ൻ​റ​ലോ​ളം വി​ല്‍പ​ന​യോ​ഗ്യ​മ​ല്ലാ​ത്ത പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി​യ​ത്. 

ഇ​ത് പി​ന്നീ​ട് ചൂ​ട്ട​ക്ക​ട​വി​ലു​ള്ള ന​ഗ​ര​സ​ഭ​സ്ഥ​ല​ത്ത് കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, സാ​ധാ​ര​ണ​യാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളും പ​ഴ​കി​യ​വ പി​ടി​ച്ചെ​ടു​ത്ത​തും  മാ​ധ്യ​മ​ങ്ങ​ള്‍ക്കു ന​ല്‍കി​വ​രാ​റു​ള്ള മു​നി​സി​പ്പാ​ലി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.നി​ര​വ​ധി പ​രാ​തി​ക​ളു​യ​ര്‍ന്ന​ശേ​ഷം വ്യാ​ഴാ​ഴ്്ച ഉ​ച്ച​യോ​ടെ മാ​ത്ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ര്‍ത്ത​ക്കു​റി​പ്പ്  പു​റ​ത്തി​റ​ക്കി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് ഇ​തേ മാ​ര്‍ക്ക​റ്റി​ല്‍ പു​ഴു​വ​രി​ക്കു​ന്ന മ​ത്സ്യം വി​ല്‍പ​ന​ക്കു വെ​ച്ച​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ത്തി​ട്ടി​ല്ല. ടൗ​ണി​ലെ മു​ഴു​വ​ന്‍ ഹോ​ട്ട​ലു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​റി​ല്ലെ​ന്നും അ​നാ​വ​ശ്യ​മാ​യി ചി​ല​രെ പീ​ഡി​പ്പി​ക്കു​ന്ന​താ​യും ഹെ​ല്‍ത്ത്  ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍ക്കെ​തി​രെ​യും പ​രാ​തി​ക​ളു​ണ്ട്.

Loading...
COMMENTS