ലക്ഷങ്ങളുടെ അ​ക്കേ​ഷ്യ മ​ര​ങ്ങ​ൾ  വി​റ​ക് വി​ല​ക്ക് വിറ്റു 

  • അ​ധി​കൃ​ത​രു​ടെ  പി​ടി​പ്പു​കേ​ടെ​ന്ന് അ​ക്ഷേ​പം

13:03 PM
09/10/2019
പ​ന​മ​രം പൊ​തു​മ​രാ​മ​ത്ത് ഓ​ഫി​സി​നു മു​മ്പി​ലെ അ​ക്കേ​ഷ്യ​ക​ൾ വി​റ​ക്​ ആ​ക്കി​യ​പ്പോ​ൾ

പ​ന​മ​രം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫി​സി​നു മു​ന്നി​ൽ കൂ​ട്ടി​യി​ട്ട അ​ക്കേ​ഷ്യ മ​ര​ങ്ങ​ൾ ഒ​ടു​വി​ൽ വി​റ​ക് വി​ല​ക്ക് കൊ​ടു​ത്തു. ഇ​ത് വി​റ​കാ​ക്കു​ന്ന ജോ​ലി ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു വ​രു​ക​യാ​യി​രു​ന്നു. വ​ലി​യ വി​ല ല​ഭി​ക്കാ​വു​ന്ന മ​രം വി​റ​കു​വി​ല​ക്ക് കൊ​ടു​ക്കേ​ണ്ട ഗ​തി വ​ന്ന​ത് അ​ധി​കാ​രി​ക​ളു​ടെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ൽ​പ​റ്റ-​പ​ന​മ​രം-​മാ​ന​ന്ത​വാ​ടി റോ​ഡി​ൽ പ​ന​മ​രം ടൗ​ണി​​െൻറ പ​രി​സ​ര​ത്തു​ള്ള അ​ക്കേ​ഷ്യ​ക​ളാ​ണ് മൂ​ന്നു​വ​ർ​ഷം മു​മ്പ് വെ​ട്ടി​യ​ത്. മ​ര​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. 

വെ​ട്ടി​യ അ​ക്കേ​ഷ്യ ത​ടി പ​ന​മ​രം പൊ​തു​മ​രാ​മ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ എ​ത്തി​ച്ച് കൂ​ട്ടി​യി​ട്ടു. മ​ര​ങ്ങ​ൾ​ക്ക് മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റെ വി​ല വ​രും. എ​ന്നാ​ൽ ലേ​ലം ചെ​യ്യാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ലേ​ലം ചെ​യ്യാ​ൻ വ​നം വ​കു​പ്പി​െൻറ അ​നു​മ​തി വേ​ണ്ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് വ​നം വ​കു​പ്പ് അ​നു​മ​തി കൊ​ടു​ത്ത​ത​ത്രെ. വെ​യി​ലും മ​ഴ​യു​മേ​റ്റ്​ ഇ​തി​ന​കം മ​രം ഒ​ന്നി​നും കൊ​ള്ളാ​തെ​യാ​യി. തു​ട​ർ​ന്നാ​ണ് വി​റ​ക് വി​ല​ക്ക് കൊ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. 

Loading...
COMMENTS