Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightരാ​ത്രി​യാ​യാ​ൽ ...

രാ​ത്രി​യാ​യാ​ൽ മേ​പ്പാ​ടി ടൗ​ൺ ഇ​രു​ട്ടി​ൽ

text_fields
bookmark_border
രാ​ത്രി​യാ​യാ​ൽ  മേ​പ്പാ​ടി ടൗ​ൺ ഇ​രു​ട്ടി​ൽ
cancel
camera_alt?????????? ??.??? ??????????? ?????????????? ???????? ?????????????? ???????

മേ​പ്പാ​ടി: തെ​രു​വു​വി​ള​ക്കു​ക​ൾ ഏ​റി​യ​പ​ങ്കും ക​ണ്ണ​ട​ച്ച​തോ​ടെ മേ​പ്പാ​ടി ടൗ​ണി​ലൂ​ടെ രാ​ത്രി​യു​ള ്ള സ​ഞ്ചാ​രം പ്ര​യാ​സ​ക​ര​മാ​യി. രാ​ത്രി​യാ​യാ​ൽ ടൗ​ൺ ഇ​രു​ട്ടി​ലാ​കും. പ്ര​ധാ​ന ജ​ങ്ഷ​നി​ൽ (കെ.​ബി റോ​ഡ് ജ​ങ്ഷ​ൻ) സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹൈ​മാ​സ്​​റ്റ് ലൈ​റ്റ് പ്ര​കാ​ശി​ക്കാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. അ​ത് ന​ന്നാ​ക്കാ​നും ന​ട​പ​ടി​യി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള എ​ൽ.​ഇ.​ഡി പ​ര​സ്യ ബോ​ർ​ഡി​ലെ പ്ര​കാ​ശ​മാ​ണ് രാ​ത്രി​യി​ൽ ഏ​ക ആ​ശ്ര​യം. റോ​ഡ​രി​കി​ലെ വൈ​ദ്യു​തി​ക്കാ​ലു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ലൈ​റ്റു​ക​ൾ ഏ​താ​ണ്ടെ​ല്ലാം ത​ന്നെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ ഒ​രു ലോ ​മാ​സ്​​റ്റ് ലൈ​റ്റ് ഉ​ണ്ട്.

വൈ​കീ​ട്ട് 6.30 ക​ഴി​ഞ്ഞാ​ൽ ബ​സു​ക​ൾ ഒ​ന്നും സ്​​റ്റാ​ൻ​ഡി​ൽ ക​യ​റാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഇ​വി​ടെ ത​ങ്ങാ​റി​ല്ല. അ​തി​നാ​ൽ, ആ ​ലൈ​റ്റും വ​ലി​യ ഗു​ണം ചെ​യ്യു​ന്നി​ല്ല. ടൗ​ൺ ആ​കെ സി.​സി.​ടി.​വി നി​രീ​ക്ഷ​ണ​ത്തി​ന് കീ​ഴി​ലാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. അ​തി​െൻറ തു​ട​ക്ക​മെ​ന്നോ​ണം ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ സി.​സി.​ടി.​വി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, അ​ത് ടൗ​ണി​ലെ​ല്ലാ​യി​ട​ത്തേ​ക്കും വ്യാ​പി​പ്പി​ക്കാ​ൻ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച​വ ത​ന്നെ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​മ​ല്ല. ടൗ​ണി​ലും പ​രി​സ​ര​ത്തു​മു​ള്ള കേ​ടാ​യ തെ​രു​വു​വി​ള​ക്കു​ക​ളും കെ.​ബി ജ​ങ്ഷ​നി​ലെ ഹൈ​മാ​സ്​​റ്റ് ലൈ​റ്റും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story