ഓ​േട്ടാ​ക്കുമേ​ൽ മ​രം വീ​ണ് ഡ്രൈ​വ​ര്‍ക്ക് പ​രിക്ക്

11:06 AM
13/02/2019
മ​രം വീ​ണ്​ ത​ക​ർ​ന്ന ഒാ​േ​ട്ടാ
സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: ഒാ​ടി​ക്കൊ​ണ്ടി​രു​ന്ന ഒാ​േ​ട്ടാ​റി​ക്ഷ​ക്കു മേ​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്തെ മ​രം വീ​ണ് ഡ്രൈ​വ​ര്‍ക്ക് പ​രി​ക്കേ​റ്റു. ബ​ത്തേ​രി -മൈ​സൂ​രു റോ​ഡി​ല്‍ ഗീ​താ​ഞ്ജ​ലി പ​മ്പി​നു സ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.  പാ​ത​യോ​ര​ത്ത് നി​ന്നി​രു​ന്ന വ​ന്‍മ​രം ഓ​ട്ടോ​റി​ക്ഷ​യു​ടെ മേ​ല്‍ പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ കു​പ്പാ​ടി സ​ത്താ​ര്‍കു​ന്നി​ല്‍ ഷി​ജു​വി​ന് (32) സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ഉ​ട​നെ ബ​ത്തേ​രി​യി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ​യി​ല്‍ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. മ​രം വീ​ണ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. അ​ടി​ഭാ​ഗം  ദ്ര​വി​ച്ച​താ​ണ് മ​രം ഒ​ടി​ഞ്ഞു​വീ​ഴാ​ന്‍ കാ​ര​ണം. ദേ​ശീ​യ പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി നി​ല്‍ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. 
 
Loading...
COMMENTS