പ്രതീകാത്മക ശവയാത്ര നടത്തി കർഷകർ 

  • ആ​ശ്വാ​സ ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ൾക്കെ​തി​രെ​യാ​ണ് ഹ​രി​ത​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്

12:20 PM
06/02/2019
ഹ​രി​ത​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​നെ ശ​വ​മ​ഞ്ച​മേ​റ്റി ക​ല​ക്ട​റേ​റ്റ് പ​ടി​ക്ക​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും അ​ഡ്വ. വി.​ടി. പ്ര​ദീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ൽ​പ​റ്റ: ക​ല​ക്ട​റേ​റ്റി​ലേ​ക്ക് പ്ര​തീ​കാ​ത്മ ശ​വ​യാ​ത്ര ന​ട​ത്തി ക​ർ​ഷ​ക​രു​ടെ വേ​റി​ട്ട സ​മ​രം. ക​ട​ബാ​ധ്യ​ത​ക​ളി​ലും കൃ​ഷി​നാ​ശ​ത്തി​ലും അ​ക​പ്പെ​ട്ട് ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​മ്പോ​ഴും ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ് ഹ​രി​ത​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​തീ​കാ​ത്​​മ​ക​മാ​യി ക​ർ​ഷ​ക​നെ ശ​വ​മ​ഞ്ച​ത്തി​ലേ​റ്റി ക​ർ​ഷ​ക​ർ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് ശ​വ​യാ​ത്ര ന​ട​ത്തു​ക​യാ​യി​രു​ന്നു. 
കാ​ർ​ഷി​ക ക​ട​ബാ​ധ്യ​ത മു​ഴു​വ​ൻ എ​ഴു​തി ത​ള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് മാ​സ​ശ​മ്പ​ളം ന​ൽ​കു​ക, ക​ർ​ഷ​ക പെ​ൻ​ഷ​ൻ 6000 രൂ​പ​യാ​ക്കു​ക, കാ​ർ​ഷി​ക ന​ഷ്​​ട​പ​രി​ഹാ​രം ഉ​ട​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. കാ​ർ​ഷി​ക ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ൽ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് സ​ർ​വ​വും ന​ശി​ച്ച നി​ല​യി​ലാ​ണ്. ധ​ന​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ൾ ജ​പ്തി, ലേ​ലം, സ​ർ​ഫാ​സി തു​ട​ങ്ങി​യ ക​രി​നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ​മേ​ൽ പ്ര​യോ​ഗി​ക്കു​ക​യും അ​വ​രു​ടെ കി​ട​പ്പാ​ട​ങ്ങ​ൾ​പോ​ലും പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​ണ്. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ, ക​ർ​ഷ​ക​രു​ടെ വോ​ട്ട് ത​ട്ടി​യെ​ടു​ക്കാ​ൻ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ൾ തെ​ക്കു വ​ട​ക്ക് യാ​ത്ര​ക​ൾ ന​ട​ത്തി ക​ർ​ഷ​ക​രെ വ​ശീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്. ഈ ​വ​ഞ്ച​ന​യി​ൽ ക​ർ​ഷ​ക​ർ അ​ക​പ്പെ​ട​രു​ത്. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ മു​ഴു​വ​നും എ​ഴു​തി ത​ള്ളി പു​ന​ർ​വാ​യ്പ ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത പ​ക്ഷം ശ​ക്​​ത​മാ​യ സ​മ​ര​ങ്ങ​ൾ​ക്ക് സം​ഘ​ട​ന ത​യാ​റെ​ടു​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​സ്​​ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​ടി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​ൻ. സു​ധാ​ക​ര​സ്വാ​മി, അ​ഡ്വ. പി.​ജെ. ജോ​ർ​ജ്, ജോ​സ്​ പു​ന്ന​ക്ക​ൽ, പി.​വി. ജോ​സ്, എം.​കെ. ഹു​സൈ​ൻ, എ​ൻ.​എ. വ​ർ​ഗീ​സ്, പി.​എ. ജെ​യിം​സ്, പി.​എ. വ​ർ​ഗീ​സ്, സി.​ആ​ർ. ഹ​രി​ദാ​സ്, എം.​എ. അ​ഗ​സ്​​റ്റി​ൻ, വി.​ജെ. ജോ​സ്, എ. ​ഗോ​വി​ന്ദ​ൻ, വി.​ജെ. ഉ​ല​ഹ​ന്ന​ൻ, ബാ​ബു ക​ല്ലോ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS