മഴ : നരസിപ്പുഴയും കവിഞ്ഞു

08:32 AM
11/07/2018
പനമരം: പൂതാടി പഞ്ചായത്തിലൂടെ പനമരത്തെത്തുന്ന നരസിപ്പുഴയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ കര കവിഞ്ഞു. അൽപംകൂടി വെള്ളം കൂടിയാൽ കേണിച്ചിറ താഴയങ്ങാടിയിൽ പുഴ പാലത്തിന് മുകളിലെത്തും. അങ്ങനെയെങ്കിൽ കേണിച്ചിറ -പുൽപ്പള്ളി റൂട്ടിൽ ഗതാഗതം തടസ്സപ്പെടും. നെയ്കുപ്പയിൽ നിന്നാണ് നരസിപ്പുഴ പനമരം പഞ്ചായത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് വനയോരത്തുകൂടിയാണ് പുഴയുടെ ഒഴുക്ക്. അമ്മാനി, നീർവാരം ഭാഗങ്ങളിൽ പുഴ കവിഞ്ഞൊഴുകുകയാണ്. പുഴയോരത്തെ വയലുകളൊക്കെ വെള്ളത്തിൽ മുങ്ങി
Loading...
COMMENTS