Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2017 2:32 PM GMT Updated On
date_range 27 March 2017 2:32 PM GMTകുടിവെള്ളവും വറ്റി; ദുരിതപ്പെയ്ത്തിൽ എടത്തിൽ കോളനി
text_fieldsbookmark_border
കൽപറ്റ: വേനൽ കനത്തേതാടെ മുട്ടിൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന എടത്തിൽ കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. മുൻകാലങ്ങളിൽ പഞ്ചായത്ത്, പട്ടികവർഗ വകുപ്പ് എന്നിവ പ്രദേശത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതികൾ കാര്യക്ഷമമായി പ്രയോജനകരമാവാത്തതാണ് വേനൽക്കാലത്തും കുടിവെള്ളം കിട്ടാതെ കുടുംബങ്ങൾ ദുരിതമനുഭവിക്കാൻ കാരണം. 17 പണിയ വിഭാഗത്തിൽപെട്ട കുടുംബങ്ങളാണ് എടത്തിൽ കോളനിയിൽ താമസിക്കുന്നത്. വാഴവറ്റ ജങ്ഷനിൽനിന്ന് അര കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന കോളനിയിൽ രണ്ടു കിണറുകളാണുള്ളത്. ഇതിൽ ആദ്യത്തെ കിണർ ആശാസ്ത്രീയ നിർമാണമായതിനാൽ തുടക്കത്തിലെ കിണറിലെ വെള്ളം വറ്റുകയും ഈ കിണർ ഉപയോഗശൂന്യമാവുകയും ചെയ്തു. പിന്നീട് 2005^06 വർഷത്തിൽ എസ്.ടി.ആർ.വൈ പദ്ധതി പ്രകാരം മറ്റൊരു കിണർ നിർമിക്കുകയായിരുന്നു. എന്നാൽ, ഈ അടുത്തിടെ ഈ കിണറിലെയും വെള്ളം വറ്റിയതോടെ കുടുംബങ്ങൾ പലതും ദാഹജലത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയിലായിരിക്കുകയാണ്. കുടിവെള്ളത്തിന് പുറമെ വീടുകളുടെ ശോച്യാവസ്ഥയും കോളനിക്കാരെ വലക്കുന്നുണ്ട്. 2012 നിർമാണം തുടങ്ങിയ മിക്ക വീടുകളും തറയിലും ലിൻറൽ പകുതിയിലും നിലച്ചിരിക്കുകയാണ്. കരാറുകാരുട അനാസ്ഥയും യഥാസമയം ഫണ്ട് ലഭിക്കാത്തത്തിലുള്ള കാലതാമസവുമാണ് വീടുകൾ പാതിവഴിയിൽ നിലക്കാൻ കാരണം. ബന്ധപ്പെട്ടവർക്ക് പരാതി നൽകി മടുത്ത കോളനിക്കാർക്ക് ഒരു നടപടിയും ഇല്ലാതാകുന്നതിനാൽ ഇനി വരാനിരിക്കുന്ന കാലവർഷവും ഭയത്തോടെയാണ് നോക്കികാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story