വീട്ടുകാരെ മർദിച്ചശേഷം അക്രമിസംഘം വീടിന് തീയിട്ടു

14:33 PM
19/02/2020
വ​ട​ക്കേ അ​ര​യ​തു​രു​ത്തി​ൽ ഓ​മ​ന- ബാ​ബു ദ​മ്പ​തി​ക​ളു​ടെ വീ​ട് ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

ചി​റ​യി​ൻ​കീ​ഴ്: രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി താ​മ​സ​ക്കാ​െ​​ര മ​ർ​ദി​ച്ച​ശേ​ഷം വീ​ടി​ന്​ തീ​യി​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി ചി​റ​യി​ൻ​കീ​ഴ് വ​ട​ക്കേ അ​ര​യ​തു​രു​ത്തി​ൽ ഓ​മ​ന-​ബാ​ബു ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ്​ ആ​ക്ര​മം ന​ട​ന്ന​ത്. ഓ​മ​ന​യെ​യും ബാ​ബു​വി​നെ​യും മ​ർ​ദി​ച്ച​വ​ശ​രാ​ക്കി​യ​ശേ​ഷ​മാ​ണ്​ വീ​ടി​ന്​ തീ​യി​ട്ട​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ക​​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളും ആ​ധാ​ർ കാ​ർ​ഡ്‌, ബാ​ങ്ക് പാ​സ്ബു​ക്ക്​ തു​ട​ങ്ങി​യ രേ​ഖ​ക​ളും വീ​ട്ടു​സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. 

തീ ​ആ​ളി​ക്ക​ത്തി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്കും പ​ട​ർ​ന്നെ​ങ്കി​ലും ആ​റ്റി​ങ്ങ​ൽ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി അ​ണ​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ടം ഉ​ണ്ടാ​യി​ല്ല. വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് കാ​യ​ല​രി​ക​ത്ത് വീ​ണു. ത​ക​ര​വും ത​ടി​യും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വീ​ട്​ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഓ​മ​ന​യു​ടെ മ​ക​ന് ചി​ല​രു​മാ​യി പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു. അ​തി​​െൻറ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് വീ​ട് ആ​ക്ര​മി​ച്ച​ത​ത്രെ. 

Loading...
COMMENTS