ഒരുകിലോ സ്വർണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

  • 43 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രുന്ന സ്വർണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്

14:15 PM
31/01/2020
പി​ടി​കൂ​ടി​യ സ്വ​ര്‍ണം

ശം​ഖും​മു​ഖം: എ​യ​ര്‍ ക​സ്​​റ്റം​സി​​െൻറ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു​കി​ലോ സ്വ​ര്‍ണ​വു​മാ​യി യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി ഖാ​ദ​ര്‍ മൊ​യ്​​തീ​ന്‍ (42)ആ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സി​​​െൻറ പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​ദേ​ശ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​നാ​യി​രു​ന്നു ഇ​യാ​ള്‍. സ്വ​ര്‍ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി പ്രോ​ട്ടീ​ന്‍ പൗ​ഡ​റു​മാ​യി യോ​ജി​പ്പി​ച്ച് അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​മി​ഗ്ര​ഷ​ന്‍ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ക​സ്​​റ്റം​സി​െൻറ മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ ഡോ​റി​ലൂ​ടെ ഇ​യാ​ള്‍ പു​റ​ത്തേ​ക്ക് ക​ട​െ​ന്ന​ങ്കി​ലും ഡോ​റി​ല്‍നി​ന്ന് ബീ​പ്പ്​ ശ​ബ്​​ദം ഉ​യ​ര്‍ന്നി​രു​ന്നി​ല്ല.

പി​ന്നീ​ട് വ​ള​രെ വേ​ഗ​ത്തി​ല്‍ പു​റ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മം ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ട​തോ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. സ്വ​ര്‍ണ​ത്തി​ന് 43 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. എ​യ​ര്‍ക​സ്​​റ്റം​സ് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ര്‍ ജെ. ​ദാ​സി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സൂ​പ്ര​ണ്ടു​മാ​രാ​യ എ​സ്. ബാ​ബു, കെ.​ജി. പ്ര​കാ​ശ്, പി. ​കൃ​ഷ്​​ണ​കു​മാ​ര്‍, ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ ജ​യ​ശ്രീ, ഷാ​ജി, പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ള്ള​ക്ക​ട​ത്ത്​ ത​ട​യ​ല്‍ (കോ​ഫെ​പോ​സ) നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ത​ട​ങ്ക​ലി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ര്‍ പു​തി​യ അ​ട​വാ​ണ് ഇ​പ്പോ​ള്‍ പ​യ​റ്റു​ന്ന​ത്. ഒ​രു കോ​ടി​യു​ടെ മൂ​ല്യം​വ​രു​ന്ന സ്വ​ർ​ണം ക​ട​ത്തി​യാ​ലേ കോ​ഫെ​പോ​സ ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യൂ. ഇ​ല്ലെ​ങ്കി​ല്‍, പി​ടി​കൂ​ടി​യാ​ലും ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങാം. അ​ടു​ത്തി​ടെ പി​ടി​ച്ച കേ​സു​ക​െ​ള​ല്ലാം ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണ്. ഒ​രു കോ​ടി​യി​ല്‍പ​രം രൂ​പ​യു​ടെ സ്വ​ർ​ണ​മു​ണ്ടെ​ങ്കി​ല്‍ ഒ​ന്നി​ല്‍ക്കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ കൈ​വ​ശം വെ​ക്കു​ക​യാ​ണ് സം​ഘ​ങ്ങ​ളു​ടെ രീ​തി.

Loading...
COMMENTS