കുടിവെള്ള പ്രശ്നം: ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയറെ തടഞ്ഞു

  • ന​ന്നം​കു​ഴി, മ​ന്നോ​ട്ടു​കോ​ണം മേ​ഖ​ല​ക​ളി​ലാണ് 11 മാ​സ​മാ​യി കു​ടി​വെ​ള്ള പ്ര​ശ്നം നേ​രി​ടു​ന്ന​ത്

12:13 PM
08/11/2019
ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ജ​ല അ​തോ​റി​റ്റി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്നു

വി​ഴി​ഞ്ഞം: 11 മാ​സ​മാ​യി തു​ട​രു​ന്ന കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ജ​ല അ​തോ​റി​റ്റി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ ത​ട​ഞ്ഞു​വെ​ച്ചു. കോ​ട്ടു​കാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പെ​ടു​ന്ന ന​ന്നം​കു​ഴി, മ​ന്നോ​ട്ടു​കോ​ണം മേ​ഖ​ല​ക​ളി​ലെ നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് 11 മാ​സ​മാ​യി കു​ടി​വെ​ള്ള പ്ര​ശ്നം നേ​രി​ടു​ന്ന​ത്. പ​ല​ത​വ​ണ വാ​ർ​ഡ് മെം​ബ​റെ​യും അ​ധി​കാ​രി​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ ആ​രും ത​യാ​റാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ട്ട​റ​മൂ​ല പ​മ്പ് ഹൗ​സി​ൽ​നി​ന്നാ​യി​രു​ന്നു ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വി​ടെ​യു​ള്ള പ​മ്പ് കേ​ടാ​യ​തി​നെ​തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​ൻ ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ക​യ​ർ​പൊ​ട്ടി കു​ഴ​ൽ​കി​ണ​റി​ന് ഉ​ള്ളി​ൽ കു​ടു​ങ്ങി. ഇ​തോ​ടെ ഈ ​കു​ഴ​ൽ​ക്കി​ണ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി. 

പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഭൂ​ഗ​ർ​ഭ ജ​ല അ​തോ​റി​റ്റി സ​മീ​പ​ത്ത് മ​റ്റൊ​രു കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഇ​തി​ൽ ഇ​റ​ക്കേ​ണ്ട പൈ​പ്പു​ക​ൾ എ​ത്തി​ക്കാ​ൻ ആ​ഴ്ച​ക​ൾ വൈ​കി. ഇ​തോ​ടെ കു​ഴ​ൽ​ക്കി​ണ​ർ മ​ണ്ണി​റ​ങ്ങി മൂ​ടി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഭൂ​ഗ​ർ​ഭ ജ​ല അ​തോ​റി​റ്റി​യു​ടെ കു​ഴ​ൽ​കി​ണ​ർ കു​ഴി​ക്കു​ന്ന യ​ന്ത്രം ത​ട​ഞ്ഞ്​ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്നാ​ണ് മ​റ്റൊ​രു കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്. ര​ണ്ടു​മാ​സം മു​മ്പ്​ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ച്ച്​ പൈ​പ്പ് ഇ​റ​ക്കി​യെ​ങ്കി​ലും പു​തി​യ പ​മ്പ് സ്ഥാ​പി​ച്ച്​ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് ഡി.​വൈ.​എ​ഫ്.​ഐ പ​യ​റ്റു​വി​ള മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റെ ത​ട​ഞ്ഞു​വെ​ച്ച​ത്. 

വി​ഷ​യ​ത്തി​ൽ ജ​ല അ​തോ​റി​റ്റി സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ, സ്ഥ​ല​ത്ത് പ​മ്പ് സ്ഥാ​പി​ക്കാ​ൻ ക​രാ​ർ ല​ഭി​ച്ചി​രി​ക്കു​ന്ന ക​രാ​റു​കാ​ര​ൻ എ​ന്നി​വ​രു​മാ​യി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​റു​ടെ അ​നു​മ​തി ഉ​ട​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​ത് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് പു​തി​യ പ​മ്പ് വാ​ങ്ങാ​നു​ള്ള ന​ട​പ​ടി ക​രാ​റു​കാ​ര​ൻ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.  20 ദി​വ​സ​ത്തി​നു​ളി​ൽ അ​ട്ട​റ​മൂ​ല പ​മ്പ് ഹൗ​സി​ൽ​നി​ന്ന് മി​നി​റ്റി​ൽ 150 ലി​റ്റ​ർ എ​ന്ന ക​ണ​ക്കി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ൽ ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കി. ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യ​ത്.

Loading...
COMMENTS