കർണാടക സ്വദേശിനിയെയും മകനെയും നാലംഗസംഘം വെട്ടിപ്പരിക്കേൽപിച്ചു

  • മു​ഖം മ​റ​ച്ചെ​ത്തി​യ സം​ഘ​ം വെട്ടുകത്തിയും ക്രി​ക്ക​റ്റ് സ്​​റ്റ​മ്പു​മുപ​യോ​ഗി​ച്ചാണ് ആ​ക്ര​മണം നടത്തിയത്

14:12 PM
20/09/2019
അ​ക്ര​മി​ക​ളു​ടെ വെ​ട്ടേ​റ്റ ക​ർ​ണാ​ട​ക സ്വ​ദേ​ശി ശാ​ര​ദ

വ​ര്‍ക്ക​ല: ജ​നാ​ര്‍ദ​ന​പു​രം കാ​ക്കോ​ട് മു​ക്കി​ന് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രാ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി​യെ​യും മ​ക​നെ​യും റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി നാ​ലം​ഗ​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​നി ശാ​ര​ദ(40)​യെ രാ​ത്രി​യി​ല്‍ റോ​ഡി​ലി​ട്ട് അ​ക്ര​മി​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും മ​ക​ന്‍ സാ​ഗ​റി​നെ (16) മ​ര്‍ദി​ച്ച​വ​ശ​നാ​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രും വ​ര്‍ക്ക​ല പു​ത്ത​ന്‍ച​ന്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഹെ​ലി​പാ​ഡി​ന് സ​മീ​പം കാ​ക്കോ​ട് ജ​ങ്ഷ​നി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​ര​ദ​യു​ടെ വ​ല​തു​കൈ​യി​ലും ഇ​രു​കാ​ലു​ക​ളി​ലും വെ​ട്ടേ​റ്റു. ദേ​ഹ​മാ​സ​ക​ലം മ​ര്‍ദ​ന​മേ​റ്റി​ട്ടു​ണ്ട്. 

സാ​ഗ​റി​​െൻറ ത​ല​യി​ലും ദേ​ഹ​ത്തും മ​ര്‍ദ​ന​മേ​റ്റി​ട്ടു​ണ്ട്. 12 വ​ര്‍ഷ​മാ​യി ഹെ​ലി​പ്പാ​ടി​ന് സ​മീ​പം ക​ര്‍ണാ​ട​ക ഗാ​ര്‍മ​െൻറ്​​സ് ഷോ​പ് ന​ട​ത്തി​വ​രി​ക​യാ​ണ് ശാ​ര​ദ. രാ​ത്രി ക​ട​പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ മു​ഖം മ​റ​ച്ചെ​ത്തി​യ നാ​ലം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. സാ​ഗ​റി​നെ മ​ര്‍ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ചെ​ന്ന ശാ​ര​ദ​യെ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യും ക്രി​ക്ക​റ്റ് സ്​​റ്റ​മ്പു​പ​യോ​ഗി​ച്ച് മ​ര്‍ദി​ക്കു​ക​യു​മാ​യി​രു​ന്നു. ശാ​ര​ദ​യു​ടെ കാ​ലി​ല്‍ പൊ​ട്ട​ലും ദേ​ഹ​മാ​സ​ക​ലം ച​ത​വു​മു​ണ്ട്. ഇ​രു​വ​രെ​യും ആ​ദ്യം വ​ര്‍ക്ക​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​മാ​യി സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​മാ​യി അ​ടു​ത്തി​ടെ ശാ​ര​ദ തെ​റ്റി​യി​രു​ന്നു. തു​ട​ര്‍ന്ന് യു​വ​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ശാ​ര​ദ പ​റ​ഞ്ഞു. വ​ര്‍ക്ക​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Loading...
COMMENTS