വീടി​െൻറ പൂമുഖത്ത് പ്രസവിച്ച യുവതിക്ക് 108 തുണയായി

  • അ​മ്മ​യും കു​ഞ്ഞും  സു​ഖ​മാ​യി ക​ഴി​യു​ന്നെ​ന്ന്  ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

11:04 AM
17/05/2019
സുജിന കൈക്കുഞ്ഞുമായി 108 ആംബുലൻസ് ജീവനക്കാർക്കൊപ്പം

നേ​മം: വീ​ടി​​െൻറ പൂ​മു​ഖ​ത്ത് പ്ര​സ​വി​ച്ച യു​വ​തി​ക്ക് 108 ആം​ബു​ല​ൻ​സി​ലെ ജീ​വ​ന​ക്കാ​ർ തു​ണ​യാ​യി. നേ​മം പൂ​ഴി​ക്കു​ന്ന് ആ​മി​ന മ​ൻ​സി​ലി​ൽ ഷ​മീ​റി​​െൻറ ഭാ​ര്യ സു​ജി​ന​യാ​ണ് (22)  ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ സു​ജി​ന​ക്ക്​ പ്ര​സ​വ​വേ​ദ​ന​യു​ണ്ടാ​യി. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ 108 ആം​ബു​ല​ൻ​സി​ൽ വി​വ​രം അ​റി​യി​ച്ചു. നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ആം​ബു​ല​ൻ​സ് ഉ​ട​ൻ ഇ​വി​ടേ​ക്ക് പു​റ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി പ്ര​സ​വി​ച്ചി​രു​ന്നു. 

യു​വ​തി​യു​ടെ തു​ട​ർ​ന്നു​ള്ള പ​രി​ച​ര​ണം സ്ഥ​ല​ത്തെ​ത്തി​യ 108 ലെ ​ജീ​വ​ന​ക്കാ​ർ ഏ​റ്റെ​ടു​ത്തു. എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്​​നീ​ഷ്യ​ൻ സി.​ആ​ർ. രാ​ഖി​ൽ സു​ജി​ന​യെ​യും കു​ഞ്ഞി​െ​ന​യും പ​രി​ശോ​ധി​ച്ച് ഇ​രു​വ​ർ​ക്കും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് പൈ​ല​റ്റ് ജി. ​രാ​ജേ​ഷ്  ഇ​വ​രെ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സു​ജി​ന​യു​ടെ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ക​ഴി​യു​ന്നെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Loading...
COMMENTS