സ്പെഷല്‍ ഡ്രൈവ്: മാസ്ക് ധരിക്കാത്ത 608 പേര്‍ പിടിയില്‍

05:02 AM
23/05/2020
തിരുവനന്തപുരം: നഗരത്തിൽ കോവിഡ്‌-19 സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിക്കുന്നവരെ കണ്ടെത്താനായി സിറ്റി പൊലീസ് െവള്ളിയാഴ്ച നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 608 പേര്‍ പിടിയിലായി. ഇവരുടെ പേരില്‍ പെറ്റിക്കേസുകള്‍ ചാര്‍ജ് ചെയ്തതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. മാസ്ക് ധരിക്കാത്തതിന് കൂടുതല്‍ കേസുകളെടുത്തത്‌ ശ്രീകാര്യം, കോവളം, ഫോര്‍ട്ട്‌ പൊലീസ് സ്റ്റേഷനുകളിലാണ്‌. ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ ഒമ്പത് പേർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരവും സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളെടുത്തു.
Loading...