'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' ഹരിത കേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം

05:02 AM
23/05/2020
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന 'ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്' ചാലഞ്ചില്‍ ഈമാസം 31 വരെ പങ്കെടുക്കാം. വീടുകളില്‍ മാലിന്യ സംസ്‌കരണത്തിൻെറ മികവ് എത്രത്തോളമെന്ന് വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് വഴിയും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഹരിതകേരളം മിഷന്‍ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ലഭിക്കും.
Loading...