എസ്​.എ.ടി ആശുപത്രിയിലെ മിഠായി ക്ലിനിക്; ഉദ്ഘാടനം ഇന്ന്​

05:02 AM
14/01/2020
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ മിഠായി ക്ലിനിക് ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ആശുപത്രിയിലെ കുട്ടികൾക്കായുള്ള അത്യാഹിത വിഭാഗത്തിനോടൊപ്പം ഉദ്ഘാടനം നടക്കുന്ന വിവിധ പദ്ധതികളിലൊന്നാണിത്. ഡേ കെയർ പോലെയാണ് ഈ ക്ലിനിക്കിൻെറ സജ്ജീകരണം. അഞ്ചുവർഷമായി എസ്.എ.ടിയിലെ ശിശുരോഗവിഭാഗത്തിന് കീഴിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി ഡയബറ്റിക് ക്ലിനിക് പ്രവർത്തിച്ചുവരുന്നു. ആദ്യം ക്ലിനിക് വഴി ചികിത്സാ നിർദേശങ്ങൾ മാത്രമേ കൊടുത്തിരുന്നുള്ളൂ. പിന്നീട് ഇൻസുലിൻ, ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകൾ എന്നിവ കൊടുക്കാൻ ആരംഭിച്ചു. സാമൂഹിക സുരക്ഷാ മിഷനാണ് ടൈപ്പ് 1 ഡയബറ്റിക് ബാധിത കുട്ടികൾക്കായി മിഠായി പദ്ധതി ആരംഭിച്ചത്. ഇപ്പോൾ മുന്നൂറിലധികം ഡയബറ്റിസ് ബാധിതരായ കുഞ്ഞുങ്ങൾക്ക് സമ്പൂർണ കരുതൽ നൽകുന്നു. പുതിയ ക്ലിനിക്കിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് ഇൻസുലിൻ, അത് കുത്തിവെക്കാനുള്ള പേന, ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പുകൾ തുടങ്ങി ഇൻസുലിൻ പമ്പുവരെ നൽകുന്നു. ഇതുവരെ 160 കുട്ടികൾ ക്ലിനിക്കിൽ പേര് രജിസ്റ്റർ ചെയ്തു. ഇവരുടെ ചികിത്സക്കുപുറമെ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒത്തുചേരലും സംഘടിപ്പിക്കാറുണ്ട്. ചിത്രം: middayi clinic 001.jpg middayi clinic 002.jpg എസ്.എ.ടി ആശുപത്രിയിലെ മിഠായി ക്ലിനിക്
Loading...