വിജയാഘോഷവും അനുസ്മരണ പ്രഭാഷണവും

05:03 AM
14/12/2019
പാലോട്: പെരിങ്ങമ്മല ജില്ല കൃഷി തോട്ടത്തിലെ മാലിന്യപ്ലാൻറ് വിരുദ്ധ സമരത്തിൻെറ വിജയാഘോഷവും ഡോ. എം. കമറുദ്ദീൻ അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച വൈകീട്ട് മൂന്നിന് പന്നിയോട്ട് കടവ് സമരപ്പന്തലിൽ നടക്കും. ഫാമിൽ സർക്കാർ സ്ഥാപിക്കുവാൻ ഉദ്ദേശിച്ച ഖരമാലിന്യത്തിൽനിന്ന് വൈദ്യുതി പദ്ധതി പിൻവലിക്കുന്നതായി അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഔദ്യോഗികമായി അറിയിച്ചത്. 2018 ജൂലൈ ഒന്ന് മുതൽ അഗ്രി ഫാം പന്നിയോട്ട് കടവിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിലൂടെ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം അധികാരികളെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞുവെന്നും ആക്ഷൻ കമ്മിറ്റി വിലയിരുത്തി. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. എസ്. ഫെയ്സി ഡോ. കമറുദ്ദീൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി മാലിന്യപ്ലാൻറ് വിരുദ്ധ ആക്ഷൻ കമ്മിറ്റി, പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി, ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Loading...