Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2019 11:33 PM GMT Updated On
date_range 20 Nov 2019 11:33 PM GMTശബരിമല മാസ്റ്റർ പ്ലാൻ: കേന്ദ്രമന്ത്രി പറഞ്ഞത് അവാസ്തവം -കടകംപള്ളി
text_fieldsbookmark_border
തിരുവനന്തപുരം: കേരളം ശബരിമല മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന അവാസ്തവമെന ്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വികസന മാസ്റ്റർ പ്ലാനിന് 2007ൽ എൽ.ഡി.എഫ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതാണ്. 2050 വരെയുള്ള വികസനം ലക്ഷ്യമിടുന്നതാണ് ഇൗ മാസ്റ്റർപ്ലാൻ. ഇതുപ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിൻെറ കാലത്ത് 115 കോടി രൂപ അനുവദിക്കുകയും അതില്‍ 77.5 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. ഇൗ സർക്കാർ 106 കോടി രൂപ അനുവദിക്കുകയും 81 കോടി ചെലവഴിക്കുകയും ചെയ്തു. പൂർണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് മാസ്റ്റർ പ്ലാന്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story