Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമസഭ ടി.വിയുടെ ലോഗോ...

നിയമസഭ ടി.വിയുടെ ലോഗോ പ്രകാശന ചടങ്ങില്‍നിന്ന് ലീഗ് എം.എല്‍.എമാര്‍ ഇറങ്ങിപ്പോയി

text_fields
bookmark_border
തിരുവനന്തപുരം: നിയമസഭയുടെ ഭാഗമായുള്ള സഭാ ടി.വിയുടെ ലോഗോ പ്രകാശനചടങ്ങില്‍നിന്ന് മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ഇ റങ്ങിപ്പോയി. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച നിയമസഭയുടെ ചരിത്രം പറയുന്ന ഹ്രസ്വചിത്രത്തില്‍ നിയമസഭാ സ്പീക്കര്‍ പദവി വഹിച്ച മുസ്‌ലിംലീഗ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീറിൻെറ നേതൃത്വത്തിലാണ് ലീഗ് എം.എല്‍.എമാര്‍ ഇറങ്ങിപ്പോയത്. പരിപാടിയുടെ ഭാഗമായി രാത്രി സംഘടിപ്പിച്ചിരുന്ന ഗസല്‍ സന്ധ്യയിലും അത്താഴവിരുന്നിലും ലീഗ് എം.എല്‍.എമാര്‍ പെങ്കടുത്തില്ല. കെ.എം. സീതിസാഹിബ്, സി.എച്ച്. മുഹമ്മദ് കോയ എന്നിവരെ പൂര്‍ണമായും ഒഴിവാക്കിയാണ് ഹ്രസ്വചിത്രം നിര്‍മിച്ചതെന്ന് ലീഗ് എം.എൽ.എമാർ ചൂണ്ടിക്കാട്ടി. ഇ.എം.എസ് മുതല്‍ ഇ.കെ. നായനാര്‍ വരെയുള്ളവരെ അവതരിപ്പിച്ച ഹ്രസ്വചിത്രത്തിലാണ് മുസ്‌ലിംലീഗ് നേതാക്കളെ ഒഴിവാക്കിയത്. പ്രതിഷേധം പാര്‍ലമൻെററി പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ. മുനീര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നേരിട്ടുകണ്ട് അറിയിച്ചു. കേരളത്തിലെ ആദ്യനിയമസഭ മുതല്‍ വിവിധ ചുമതലകള്‍ വഹിക്കുന്ന മുസ്‌ലിംലീഗിനെ പാടെ അവഗണിക്കുന്ന നിലപാടാണ് ഇപ്പോഴുണ്ടായതെന്ന് ഡോ.എം.കെ. മുനീര്‍ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. . എം.എല്‍.എമാരായ എം. ഉമ്മര്‍, എന്‍. ഷംസുദ്ദീന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story