Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2019 11:32 PM GMT Updated On
date_range 14 Nov 2019 11:32 PM GMTനിയമസഭ ടി.വി ലോഗോ പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: കേരള നിയമസഭ ആരംഭിക്കുന്ന സഭ ടി.വിയുടെ ലോഗോയുടെയും തീം മ്യൂസിക്കിൻെറയും പ്രകാശനവും നിയമസഭ മാധ് യമ പുരസ്കാര വിതരണവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു. കേരള നിയമസഭ മറ്റ് നിയമസഭകൾക്ക് പല കാര്യങ്ങളിലും റോൾ മോഡലാണെന്ന് ഗവർണർ പറഞ്ഞു. മാധ്യമ അവാർഡ് ജേതാക്കൾക്ക് ഗവർണർ പുരസ്കാരം വിതരണം ചെയ്തു. നിയമസഭയിലെ നല്ല കാര്യങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് സഭ ടി.വിയുടെ ഉദ്ദേശ്യമെന്ന് മുഖ്യാതിഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭ ടി.വി നിഷ്പക്ഷമായി പ്രവർത്തിക്കുമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story