വിനായകനെതിരായ പരാതി: കുറ്റപത്രം സമർപ്പിച്ചു

05:03 AM
08/11/2019
കൽപറ്റ: സ്ത്രീത്വത്തെ അപമാനിക്കുംവിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. വിനായകൻ തെറ്റ് സമ്മതിച്ചതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കേസിൻെറ വിചാരണ വൈകാതെ ആരംഭിക്കും. കഴിഞ്ഞ ഏപ്രില്‍മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. അതേസമയം, വിചാരണ തുടങ്ങും മുമ്പേതന്നെ അഭിഭാഷകന്‍ മുഖേന കേസ് ഒത്തുതീർപ്പാക്കാന്‍ നടന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.
Loading...