'വിവേകാനന്ദ ടൈംസ്' പ്രകാശനം ചെയ്​തു

05:04 AM
01/10/2019
തിരുവനന്തപുരം: ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക്സ്കൂളിൽ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ തയാറാക്കിയ വിവേകാനന്ദ ടൈംസ് പത്രത്തിൻെറ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വിദ്യാർഥികളുടെ സർഗവാസനയെയും പത്രമാധ്യമങ്ങളോടുള്ള ആഭിമുഖ്യത്തെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കുന്ന പത്രത്തിൻെറ ആദ്യപ്രതിയാണ് വെളിച്ചം കണ്ടത്. വിദ്യാർഥിപ്രതിനിധികളും സ്കൂൾ പ്രിൻസിപ്പൽ ജയശങ്കർ പ്രസാദും അധ്യാപകരും ചേർന്ന് ആദ്യ പ്രതി മന്ത്രിക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. വിദ്യാർഥി എഡിറ്റർമാരായ കെ.എസ്. മിഥുൻ, ഡി. അർജുൻ, ഗൗരി. ആർ, പഞ്ചമി ശങ്കർ, ലക്ഷ്മി. എൽ എന്നിവരും അധ്യാപക എഡിറ്റർമാരായ രാകേഷ് പോറ്റി, ശ്രീവിദ്യ, രശ്മി, രത്ന സതീഷ്, മണികണ്ഠൻ നായർ, മാനേജർ ചിത്ര. എസ്.കുമാർ, വൈസ് പ്രിൻസിപ്പൽ ദിവ്യ.എസ്, അഡീഷനൽ വൈസ് പ്രിൻസിപ്പൽ ലക്ഷ്മി ആർ നായർ, സി.സി.എ കോഓഡിനേറ്റർ ശരണ്യ യു.എസ് എന്നിവരും പെങ്കടുത്തു.
Loading...