അമ്മവീട് പ്രവർത്തനം ആരംഭിച്ചു

05:02 AM
12/07/2019
തിരുവനന്തപുരം: പഴവങ്ങാടി ഓവര്‍ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന വഞ്ചിപുവര്‍ ഫണ്ട് അമ്മവീടിൻെറ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ തിരുവിതാംകൂര്‍ രാജാവായ ശ്രീചിത്തിര തിരുനാളിൻെറയും സര്‍ സി.പി രാമസ്വാമി അയ്യരുടെയും നേതൃത്വത്തിലാണ് വഞ്ചിപുവര്‍ ഫണ്ട് ആരംഭിച്ചത്. നിര്‍ദനരായ വിദ്യാർഥികളുടെ വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിനോടൊപ്പമാണ് ആരോരുമില്ലാത്ത അമ്മമാര്‍ക്ക് വേണ്ടി ആരംഭിച്ച അമ്മവീട്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാര്‍ എന്നിവർ പെങ്കടുത്തു. വഞ്ചിപുവര്‍ ഫണ്ട് പ്രസിഡൻറ് എസ്. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.എസ്. കുമാര്‍, ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍, കൗണ്‍സിലര്‍ കോമളവല്ലി, ജയചന്ദ്രന്‍, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Loading...
COMMENTS