ഹെൽമറ്റ്​: ബോധവത്​കരണം തുടങ്ങി

05:03 AM
11/07/2019
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി ബോധവത്കരണത്തിന് നടപടി തുടങ്ങി. ഇരുചക്രവാഹനം ഒാടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. എന്നാല്‍, കേന്ദ്ര നിയമപ്രകാരം മുന്നിലെയും പിന്നിലെയും യാത്രക്കാര്‍ ഹെല്‍മറ്റ് ഉപയോഗിക്കേണ്ടതുണ്ട്. സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ച വാഹനങ്ങളിലെ യാത്രക്കാരെല്ലാം അവ ഉപയോഗിക്കണം. ഇത് നിര്‍ബന്ധമാക്കുന്നതില്‍ തടസ്സമുണ്ടാകില്ലെന്നാണ് നിഗമനം. എന്നാലും പരിശോധനയുടെ കാര്യത്തില്‍ ഉടന്‍ കര്‍ശന നിലപാടിലേക്ക് കടക്കേണ്ടെന്ന നിര്‍ദേശമാണ് വകുപ്പ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.
Loading...