പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

05:03 AM
11/07/2019
നേമം: ത്രിതല പഞ്ചായത്തുകളോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും വികസന പദ്ധതികള്‍ക്ക് ഫണ്ട് നല്‍കാത്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് . കല്ലിയൂര്‍ പഞ്ചായത്തിനു മുന്നില്‍ നടന്ന കൂട്ടായ്മ എം. വിന്‍സൻറ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മുത്തുകുഴി ജയന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ജി. സുബോധനന്‍, ബ്ലോക്ക് പ്രസിഡൻറ് വെങ്ങാനൂര്‍ ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ തെറ്റിവിള ജയന്‍, പാലപ്പൂര് ജയന്‍, കിരണ്‍കുമാര്‍, വി. സുജാത, ബ്ലോക്ക് സെക്രട്ടറി വള്ളംകോട് ചന്ദ്രമോഹനന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സൈജുരാജ് എന്നിവര്‍ പങ്കെടുത്തു.
Loading...