Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 11:32 PM GMT Updated On
date_range 9 July 2019 11:32 PM GMTവിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തവരെ മർദിച്ചു
text_fieldsbookmark_border
കഴക്കൂട്ടം: ബിരുദ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിന് ബന്ധുക്കളായ രണ്ടുപേർക്ക് മർദനമേറ്റു. പടിഞ്ഞാറ്റുമുക്ക് സ്വദേശിയായ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചവരെ തടഞ്ഞ ജയചന്ദ്രൻ, സന്തോഷ് എന്നിവർക്കാണ് മർദനമേറ്റത്. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് പടിഞ്ഞാറ്റുമുക്കിൽ ബസിൽ വന്നിറങ്ങിയ പെൺകുട്ടി വീട്ടിലേക്കു നടന്നു പോകവേ ബൈക്കിലെത്തിയ യുവാവ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു. പെൺകുട്ടി അറിയിച്ച പ്രകാരം യുവാവിനോട് ഇക്കാര്യം ചോദിച്ചതിനാണ് ജയചന്ദ്രനെയും സേന്താഷിനെയും ആക്രമിച്ചത്. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story