ഹോട്ടലുകളിൽ പരിശോധന

05:04 AM
13/06/2019
കഴക്കൂട്ടം: കഴക്കൂട്ടം ടെക്‌നോപാർക്ക് മേഖലകളിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധന വേളയിൽ കണ്ട ന്യൂനതകൾക്ക് ഹോട്ടൽ ഉടമകൾക്ക് തിരുത്തൽ നോട്ടീസ് നൽകി. കഴക്കൂട്ടം ഫുഡ് സേഫ്റ്റി ഓഫിസർ സംഗീത്. എസ്, ആറ്റിങ്ങൽ ഫുഡ് സേഫ്റ്റി ഓഫിസർ ജിഷ്‌രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും തുടരുമെന്ന് കഴക്കൂട്ടം ഫുഡ് സേഫ്റ്റി ഓഫിസർ സംഗീത്. എസ് പറഞ്ഞു. ജനുവരി മുതൽ മേയ് വരെ 142 പരിശോധനകൾ കഴക്കൂട്ടം ഫുഡ് സേഫ്റ്റി സർക്കിൾ നടത്തി. 62,500 രൂപ പിഴ ഈടാക്കി. 39 ഫുഡ് സാമ്പിളുകളും ഹോട്ടലുകളിൽനിന്ന് ശേഖരിച്ചിട്ടുണ്ട്. കൂടാതെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഹോട്ടലുകൾക്കെതിരെയും നോട്ടീസ് നൽകിയതായി ഫുഡ് സേഫ്റ്റി ഓഫിസർ സംഗീത്. എസ് പറഞ്ഞു.
Loading...
COMMENTS