കെ.ജി.എം.ഒ.എ: ബോധവത്കരണ പ്രചാരണയജ്ഞത്തിന് തുടക്കം

05:04 AM
13/06/2019
തിരുവനന്തപുരം: നിപ ഉൾപ്പെടെ പകർച്ചപ്പനികളും മറ്റ് പകർച്ചവ്യാധികളും ഫലപ്രദമായി പ്രതിരോധിക്കാനായി കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സംഘടിപ്പിക്കുന്ന സമഗ്ര ബോധവത്കരണ പ്രചാരണ യജ്ഞത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ചുള്ള ശരിയായ കൈകഴുകൽ രീതി വിവരിക്കുന്ന പോസ്റ്റർ മുഖ്യമന്ത്രിയുടെ ചേംബറിൽ പ്രകാശനം ചെയ്തു. പകർച്ചപ്പനി പ്രതിരോധത്തിനായി ആശുപത്രികളിലും സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും പോസ്റ്റർ വിതരണവും ബോധവത്കരണ പരിപാടികളും നടത്തുമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ. ജോസഫ് ചാക്കോ, ജനറൽ സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ എന്നിവർ അറിയിച്ചു. ഫോട്ടോ കാപ്ഷൻ: നിപ ഉൾപ്പെടെ പകർച്ചപ്പനികളും മറ്റ് പകർച്ചവ്യാധികളും ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ സംഘടിപ്പിക്കുന്ന സമഗ്ര ബോധവത്കരണ പ്രചാരണയജ്ഞത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ചുള്ള പോസ്റ്റർ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു IMG-20190612-WA0056.jpg
Loading...