പെരിയ ഇരട്ടക്കൊല: സി.ബി.​െഎ അന്വേഷണത്തെ ഭയം -ചെന്നിത്തല

05:02 AM
16/05/2019
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തത് സി.ബി.ഐ അന്വേഷണത്തെ ഭയന്നാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന യുവാക്കളുടെ ബന്ധുക്കളുടെ നിലപാടിനൊപ്പമാണ് യു.ഡി.എഫെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ സി.ബി.ഐ അന്വേഷണത്തിന് കോടതിയെ സമീപിച്ചതുകൊണ്ടാണ് സി.പി.എം ഏരിയ സെക്രട്ടറിയെയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്തത്. ഇനിയും നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രളയത്തിന് ഫണ്ട് കണ്ടെത്താൻ ഗള്‍ഫില്‍ പോയ മുഖ്യമന്ത്രി എത്ര രൂപ സമാഹരിെച്ചന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Loading...