Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിരീക്ഷണ കപ്പൽ...

നിരീക്ഷണ കപ്പൽ സി-441​െൻറ കമീഷനിങ്​ ഇന്ന്

text_fields
bookmark_border
നിരീക്ഷണ കപ്പൽ സി-441ൻെറ കമീഷനിങ് ഇന്ന് വിഴിഞ്ഞം: തീരസംരക്ഷണ സേനയ്ക്ക് വേണ്ടി പുതുതായി നിർമിച്ച നിരീക്ഷണ കപ്പലാ യ സി-441ൻെറ കമീഷനിങ് ബുധനാഴ്ച നടക്കും. രാവിലെ 9.30ന് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ തീരസംരക്ഷണ സേനയുടെ പശ്ചിമ മേഖലാ കമാൻഡർ ഇൻസ്‌പെക്ടർ ജനറൽ വിജയ് ഡി. ചഫീക്കറുടെയും മുതിർന്ന ഓഫിസർമാരുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് കമീഷൻ ചെയ്യും. സൂറത്തിലെ എൽ ആൻഡ് ടി ലിമിറ്റഡ് തദ്ദേശീയമായി നിർമിച്ച ഇൻറർസെപ്റ്റർ ബോട്ട് വിഭാഗത്തിൽപെട്ട ഏഴാമത്തെ കപ്പലാണ് സി-441. ഇത് കമീഷൻ ചെയ്യുന്നതോടെ വിഴിഞ്ഞം തീരസംരക്ഷണ സേനയ്ക്ക് കൂടുതൽ ശക്തി പകരും. കടലിൽ രക്ഷാപ്രവർത്തനം നടത്താനും നിരീക്ഷിക്കാനും സഹായമാവും. ആധുനിക നിരീക്ഷണ സംവിധാനങ്ങളും വാർത്താവിനിമയ സൗകര്യങ്ങളും വിവിധതരം യന്ത്രത്തോക്കുകളും കപ്പലിലുണ്ട്. കടലിലെ രക്ഷാപ്രവർത്തനത്തിനും പട്രോളിങ്ങിനും ഉപേയാഗിക്കാൻ കഴിയുന്നതും കേരള തീരമേഖല കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന കപ്പലിൻെറ നിയന്ത്രണം കേരളാ-മാഹി കോസ്റ്റ്ഗാർഡ് ഡിസ്ട്രിക്റ്റ് കമാൻഡർമാർക്കാണ്. ഒരു ഓഫിസറും 13 സേനാംഗങ്ങളുമാണ് കപ്പലിലുള്ളത്. 27.8 മീറ്റർ നീളവും 106 ടൺ ഭാര ശേഷിയുമുള്ള കപ്പലിൻെറ പരമാവധി വേഗം 45 നോട്ടിക്കൽ മൈലാണ്. രണ്ട് ഡീസൽ എൻജിനും രണ്ട് വാട്ടർ ജെറ്റ് പ്രൊപൽഷനോടും കൂടിയതാണ് കപ്പൽ. ആഴം കുറഞ്ഞ മേഖലകളിലും കൂടിയ ഭാഗത്തും സഞ്ചരിക്കാൻ കഴിയുമെന്നതാണ് ഇതിൻെറ പ്രത്യേകതയെന്ന് തീരസംരക്ഷണ സേനാധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story