ലോകനാഥ് ബെഹ്റ അഭിനന്ദനം അറിയിച്ചു

05:03 AM
24/04/2019
തിരുവനന്തപുരം: സമാധാനപരമായും സംഘർഷ രഹിതമായും വോട്ടിങ് പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ വോട്ടർമാർക്കും സംസ്ഥാന പൊലീസ് മേധാവി . സംഘർഷരഹിതവും സമാധാനപരവുമായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കേരളത്തിലെ ജനങ്ങൾ സഹകരിച്ചതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ ഭംഗിയായി നിർവഹിച്ച പൊലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും അർധസൈനിക വിഭാഗങ്ങളിലെ ജവാന്മാർക്കും സ്പെഷ്യൽ പൊലീസ് ഓഫിസർമാർക്കും അദ്ദേഹം നന്ദി അറിയിച്ചു
Loading...