ചോരുന്നു​, പ്രതിദിനം ഒന്നരക്കോടിയുടെ വെള്ളം

05:03 AM
13/03/2019
തിരുവനന്തപുരം: കൊടുംവേനലിൽ കേരളം ഉരുകുേമ്പാഴും പ്രതിദിനം നഷ്ടമാകുന്നത് ഒന്നരക്കോടി രൂപയുടെ ജലം, അതായത്; 1050 ദശലക്ഷം ലിറ്റർ. ജലനഷ്ടം തടയാന്‍ സ്ക്വാഡും ബ്ലൂ ബ്രിഗേഡുമടക്കം സന്നാഹങ്ങളുണ്ടായിട്ടും പ്രതിദിനം ഉൽപാദിപ്പിക്കുന്ന ജലത്തി​െൻറ 35 ശതമാനവും നഷ്പ്പെടുന്നതായാണ് ജലഅതോറിറ്റിയുടെ കണക്ക്. 2950-3000 ദശലക്ഷം ലിറ്റർ (എം.എൽ.ഡി) വെള്ളമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. ഈ കണക്ക് പ്രകാരം മൊത്തം ഉൽപാദനത്തിൽനിന്ന് 1050 ദശലക്ഷം ലിറ്റർ ഒരു ദിവസം കണക്കിൽപെടാതെ നഷ്ടപ്പെടുന്നു. ഒരു ദശലക്ഷം ലിറ്റർ വെള്ളത്തിന് 15,000 രൂപയാണ് അതോറിറ്റി വില നിശ്ചയിച്ചിട്ടുള്ളത്. 1050 ദശലക്ഷം ലിറ്റർ നഷ്ടപ്പെടുന്നതുവഴി 1.57 കോടി രൂപയാണ് അതോറിറ്റിയുടെ പ്രതിദിന നഷ്ടം. സംസ്ഥാനം കടുത്ത വേനലിൽ ഉരുകുേമ്പാഴാണ് വൻ ജലചോർച്ച. ജലനഷ്ടത്തി​െൻറ അളവ് കുറക്കാൻ രണ്ടു വർഷം മുമ്പ് നീക്കം നടന്നെങ്കിലും എങ്ങുമെത്തിയില്ല. ജലചോര്‍ച്ചയും ജലമോഷണവും തടയാന്‍ 2011ല്‍ സര്‍ക്കാര്‍ ബ്ലൂ ബ്രിഗേഡ് രൂപവത്കരിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. വിതരണ ലൈനുകളിലെ ചോർച്ച, മോഷണം എന്നിവയാണ് നഷ്ടത്തിന് പ്രധാന കാരണം. ജപ്പാൻ ഇൻറർനാഷനൽ കോർപറേഷൻ ഏജൻസി നടത്തിയ പഠനത്തിൽ ഗാർഹിക കണക്ഷനുകളിൽനിന്നുള്ള ചോർച്ചയാണ് കണക്കിൽപെടാത്ത ജലനഷ്ടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. വാട്ടർ മീറ്റർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് മറ്റൊന്ന്. പ്രധാന ലൈനുകളിലും ഉപ ലൈനുകളിലും മീറ്റർ സ്ഥാപിച്ച് ചോർച്ച കണ്ടെത്തുന്നതിന് ആലോചനകളുണ്ടായെങ്കിലും നടപടിയുണ്ടായില്ല. പഴയ ലൈനുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് മറ്റൊരാവശ്യം. പൈപ്പ്ലൈൻ കടന്നുപോകുന്ന ഭാഗം ഭൂപടത്തി​െൻറ സഹായത്തിൽ അടയാളപ്പെടുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. ജലമോഷണമടക്കം തടയുന്നതിന് അതോറിറ്റിക്ക് കീഴിൽ നോൺ റവന്യൂ വാട്ടർ മോണിറ്ററിങ് യൂനിറ്റ് തിരുവനന്തപുരത്തും എറണാകുളത്തും പ്രവർത്തിക്കുന്നുണ്ട്. ഇവ കാര്യക്ഷമമാക്കാനും ജലവകുപ്പിന് ആലോചനയുണ്ട്. എം. ഷിബു
Loading...