കെ.എസ്.ആർ.ടി.സി ഡ്രൈവറെ മർദിച്ച കേസ്​: പ്രതികൾ പിടിയിൽ

05:04 AM
09/11/2018
ചവറ: കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെ സൈഡ് നൽകിയില്ലന്നാരോപിച്ച് മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. വടക്കുംതല നടയശ്ശേരിൽ വിനീഷ് (24), വടക്കുംതല കൊല്ല​െൻറഴത്ത് വീട്ടിൽ വിനിൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര വയലിൽ വീട്ടിൽ സുഭാഷിനെ (42) മർദിച്ച കേസിലാണ് അറസ്റ്റ്. ബുധനാഴ്ചയായിരുന്നു സംഭവം. പ്രതികളെ റിമാൻഡ് ചെയ്തു. യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച കേസ്: പ്രതി പിടിയിൽ ചവറ: യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച് വഴിയരികിൽ തള്ളിയെ കേസിൽ ഒളിവിലിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. പന്മന മുല്ലശ്ശേരിൽ പൂച്ച മനു എന്നറിയപ്പെടുന്ന മനുവിനെയാണ് (24) അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കേസിലെ പ്രതിയാെണന്ന് പൊലീസ് പറഞ്ഞു. ജൂലൈ 13ന് കായലിൽ മീൻ പിടിക്കാൻപോയ പോരുക്കര സ്വദേശി അനസിനെയാണ് മനുവി​െൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ട്പോയി മർദിച്ച് വഴിയരികിൽ തള്ളിയത്. മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ്.ഐ ഷഫീക്ക്, സുകേഷ്, ക്രിസ്റ്റി, സിവിൽ പൊലീസ് ഓഫിസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Loading...
COMMENTS