പ്രളയക്കെടുതിക്കിടെ പഞ്ചായത്ത് ഹാളിന്​ എയർ കണ്ടീഷൻ; വിവാദം

06:23 AM
14/09/2018
കുണ്ടറ: സംസ്ഥാനം പ്രളയക്കെടുതിയിൽ വീർപ്പുമുട്ടുമ്പോൾ പഞ്ചായത്തി​െൻറ തനത് ഫണ്ടുപയോഗിച്ച് കോൺഫറൻസ് ഹാൾ എയർകണ്ടീഷൻ ചെയ്യാനുള്ള അധികൃതരുടെ നീക്കം വിവാദമായി. പഞ്ചായത്തി​െൻറ തീരുമാനത്തിനെതിരെ പ്രതിപക്ഷാംഗമായ ബി. ജ്യോതിർനിവാസ് വിയോജനക്കുറിപ്പെഴുതി നൽകി. കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ പദ്ധതിയാണെന്നും ആരോപിക്കുന്നപോലെ കോടികൾ ചെലവഴിക്കുന്നില്ലെന്നും 1.5 ലക്ഷം രൂപമാത്രമാണ് ഫണ്ടെന്നും പ്രസിഡൻറ് എൽ. അനിൽ പറഞ്ഞു. പ്രളയദുരന്തം ഉണ്ടാകുന്നതിന് മുമ്പാണ് ഈ പദ്ധതിക്ക് അംഗീകാരംകിട്ടി നടപടി നീക്കിയത്. അന്ന് ആരും എതിർത്തിരുന്നില്ല. തൊഴിലുറപ്പ്-കുടുംബശ്രീ പ്രവർത്തകരുടേതുൾപ്പെടെ യോഗങ്ങൾ നടത്തേണ്ട ഹാളിലാണ് എ.സി സ്ഥാപിക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ഇതുകൂടാതെ, മിനി ഒാഡിറ്റോറിയത്തിൽ അയ്യായിരം രൂപയോളം വിലയുള്ള പുഷ്ബാക്ക് കസേരകൾക്ക് ടെൻഡർ നൽകുന്നതും ആഡംബരമാണെന്നും തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് വേണ്ടതെന്നും പഞ്ചായത്തംഗം പറഞ്ഞു. കസേരകൾക്കായി നാല് ലക്ഷമാണ് ചെലവാക്കുന്നത്. രാപ്പകൽ മണ്ണുമാന്തിയ എക്സ്കവേറ്റർ പിടികൂടി കുണ്ടറ: പ്രളയദുരന്തത്തി​െൻറ തീവ്രത വർധിപ്പിച്ചത് ഭൂമിയുടെ സ്വാഭാവികഘടനയിൽ വരുത്തിയ മാറ്റങ്ങളാണെന്ന് ചർച്ചകൾ നിറയുന്നതിനിടയിലും മണ്ണ് മാഫിയ കുണ്ടറയിൽ കുന്നിടിച്ച് കടത്തുന്നു. കുണ്ടറ ഇടവട്ടം സ​െൻറ് ജോർജ് ഓർത്തഡോക്സ് പഴയ പള്ളിക്ക് സമീപത്തെ കുന്നാണ് കഴിഞ്ഞ ഒരാഴ്ചയായി ഇടിച്ചുനിരത്തിക്കൊണ്ടിരുന്നത്. രാപ്പകൽ മണ്ണ് കടത്ത് തുടർന്നെങ്കിലും പഞ്ചായത്തോ റവന്യൂ വകുപ്പോ പൊലീസോ തിരിഞ്ഞുനോക്കിയില്ല. സെമിത്തേരിയോട് ചേർന്ന് വൻതോതിൽ മണ്ണെടുക്കുന്നതിലെ അപകടം മനസ്സിലാക്കി പള്ളി ഭാരവാഹികൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീെസത്തി മണ്ണെടുപ്പ് തടയുകയും എക്സ്കവേറ്റർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Loading...
COMMENTS