Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:27 AM GMT Updated On
date_range 26 May 2018 5:27 AM GMTതോട്ടം തൊഴിലാളികൾക്ക് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും ^മന്ത്രി
text_fieldsbookmark_border
തോട്ടം തൊഴിലാളികൾക്ക് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കും -മന്ത്രി പുനലൂർ: തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാറിെൻറ രണ്ടാംവാർഷികത്തിെൻറ ഭാഗമായി കുളത്തൂപ്പുഴ റീഹാബിലിറ്റേഷൻ പ്ലാേൻറഷനിൽ 'തൊഴിലാളികൾക്കൊപ്പം ഒരുദിനം' പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തോട്ടം തൊഴിലാളികളുടെ കൂലിയും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കാനും ഭവനപദ്ധതി നടപ്പാക്കാനും നടപടിയെടുക്കും. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഉന്നതതല സമിതിയുടെ നിർദേശങ്ങൾ സർക്കാർ പരിഗണനയിലാണ്. ആർ.പി.എല്ലിെൻറ വളർച്ചക്കും തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. റബർ വിലയിടിവും കേന്ദ്രനയങ്ങളും കാരണം നഷ്ടത്തിലായ ആർ.പി.എല്ലിനെ ലാഭത്തിലേക്ക് നയിക്കാൻ തൊഴിലാളികളും മാനേജ്മെൻറും കൂട്ടായി പ്രയത്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story